പി.വി. സിന്ധു ബി​ഡ​ബ്ല്യുഎ​ഫ് അ​ത്‌​ല​റ്റി​ക് ക​മ്മീ​ഷ​ന്‍ അം​ഗം
പി.വി. സിന്ധു ബി​ഡ​ബ്ല്യുഎ​ഫ് അ​ത്‌​ല​റ്റി​ക് ക​മ്മീ​ഷ​ന്‍ അം​ഗം
Friday, May 26, 2017 11:28 AM IST
ന്യൂഡ​ല്‍ഹി: ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍ഡ് ഫെ​ഡ​റേ​ഷ​ന്‍റെ (ബി​ഡ​ബ്ല്യു​എ​ഫ്) അ​ത്‌​ല​റ്റി​ക് ക​മ്മീ​ഷ​ന്‍ അം​ഗ​മാ​യി ഇ​ന്ത്യ​ന്‍ താ​രം പി.​വി.​സി​ന്ധു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ള്‍ഡ്‌​കോ​സ്റ്റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 129 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് റി​യോ ഒ​ളിന്പി​ക്‌​ വെ​ള്ളി മെ​ഡ​ല്‍ ജേ​ത്രിയാ​യ സി​ന്ധു നാ​ലം​ഗ ക​മ്മീ​ഷ​നി​ല്‍ ഇ​ടം നേ​ടി​യ​ത്. ക്രി​സ്റ്റി ഗ്ലി​മ​ര്‍(​സ്‌​കോ​ട്ട​ല​ന്‍ഡ്), അ​ക്‌​വി​ലെ സ്റ്റാ​പ്പ​സാ​റ്റി​യെ (ലി​ത്വാ​നി​യ ) മാ​ര്‍ക് സൈ​ബ്ലെ​ര്‍ (ജ​ര്‍മ​നി) എ​ന്ന​വ​രാ​ണ് ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു താ​ര​ങ്ങ​ള്‍.


ക​മ്മീ​ഷ​നി​ല്‍ അം​ഗ​മാ​യ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പു​തി​യ ചു​മ​ത​ല നീ​തി​പൂ​ര്‍വം നി​ര്‍വ​ഹി​ക്കു​മെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഹി​മാ​ന്‍റ ബി​സ്വ ശ​ര്‍മ പു​തി​യ നേ​ട്ട​ത്തി​ല്‍ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.