ബം​ഗ്ലാ​ദേ​ശി​നു മു​ന്നേ​റ്റം
Thursday, May 25, 2017 11:32 AM IST
ദു​ബാ​യ്: ഐ​സി​സി​യു​ടെ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ബം​ഗ്ലാ​ദേ​ശി​നു മു​ന്നേ​റ്റം്. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്ക് മു​ന്നോ​ടി​യാ​യി ഐ​സി​സി പു​റ​ത്തി​റ​ക്കി​യ റാ​ങ്കിം​ഗി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബം​ഗ്ലാ​ദേ​ശ് മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ആ​റാം സ്ഥാ​ന​ത്തെ​ത്തി.

ന്യൂ​സി​ല​ന്‍ഡും അ​യ​ര്‍ല​ൻഡും അ​ട​ങ്ങി​യ ത്രി​രാ​ഷ്ട്ര ടൂ​ര്‍ണ​മെ​ന്‍റി​ലെ കി​രീ​ട നേ​ട്ട​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ തു​ണ​ച്ച​ത്. 93 പോ​യ​ന്‍റാ​ണ് ബം​ഗ്ലാ​ദേ​ശി​നു​ള​ള​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് പു​ല​ര്‍ത്തു​ന്ന മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ല്‍ മു​ന്നേ​റാ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കാ​യു​ള​ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലും ബം​ഗ്ലാ​ദേ​ശ് ന്യൂ​സി​ല​ന്‍ഡി​നെ തോ​ല്‍പി​ച്ചി​രു​ന്നു. ന്യൂ​സി​ല​ന്‍ഡ് ഉ​യ​ര്‍ത്തി​യ 2701 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.


ലോ​ക​ക​പ്പ് വി​ജ​യി​ക​ളാ​യ ശ്രീ​ല​ങ്ക (93) പാ​ക്കിസ്ഥാ​ന്‍ (88), വെ​സ്റ്റ് ഇ​ന്‍ഡീ​സ് (79) എ​ന്നീ​ടീ​മു​ക​ള്‍ റാ​ങ്കിം​ഗ് ലി​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് പി​റ​കി​ലാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ന്‍ (52), സിം​ബാ​ബ് വെ (46), ​അ​യ​ര്‍ല​ന്‍ഡ് (41) എ​ന്നീ ടീ​മു​ക​ളാ​ണ് അ​വ​സാ​ന മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ പ​ങ്കി​ടു​ന്ന​ത്.
122 പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ഓ​സ്ട്രേ​ലി​യ (118) ര​ണ്ടാ​മ​തും ഇ​ന്ത്യ (117) മൂ​ന്നാമ​തു​മാ​ണ്. ന്യൂ​സി​ല​ന്‍ഡ് (114) ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തു​ള​ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.