സുദിർമൻ കപ്പ്: ഇ​ന്ത്യ​ക്കു ജ​യം
സുദിർമൻ കപ്പ്: ഇ​ന്ത്യ​ക്കു ജ​യം
Tuesday, May 23, 2017 11:28 AM IST
ഗോ​ള്‍ഡ്‌​കോ​സ്റ്റ്(​ഓ​സ്‌​ട്രേ​ലി​യ): സു​ദി​ര്‍മാന്‍ ക​പ്പ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ ഉ​ജ്വ​ല ജ​യ​ത്തോ​ടെ തു​ട​ങ്ങി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്തോ​നേ​ഷ്യ​യെ 4-1നാ​ണ് പി.​പി. സി​ന്ധു അ​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ടീം ​കെ​ട്ടു​കെ​ട്ടി​ച്ച​ത്. ആ​ദ്യ റൗ​ണ്ടി​ല്‍ ഡെ​ന്മാ​ര്‍ക്കി​നോ​ട് 1-4നു ​തോ​റ്റ ഇ​ന്ത്യ ര​ണ്ടാം പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

കെ. ​ശ്രീ​കാ​ന്ത്, പി.​വി. സി​ന്ധു എ​ന്നി​വ​ര്‍ സിം​ഗി​ള്‍സി​ലും അ​ശ്വി​നി പൊ​ന്ന​പ്പ ഉ​ള്‍പ്പെ​ട്ട ടീം ​വ​നി​താ ഡ​ബി​ള്‍സി​ലും മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ലും വി​ജ​യി​ച്ചു. സി​ക്കി റെ​ഡ്ഡി​ക്കൊ​പ്പ​മാ​ണ് അ​ശ്വി​നി ഡ​ബി​ള്‍സി​നി​റ​ങ്ങി​യ​ത്. ഇ​ന്നു ന​ട​ക്കു​ന്ന ഇ​ന്തോ​നേ​ഷ്യ, ഡെ​ന്മാ​ര്‍ക്ക് പോ​രാ​ട്ട​ത്തി​നു ശേ​ഷ​മേ ഇ​ന്ത്യ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ക​ട​ക്കു​മോ എ​ന്ന​റി​യാ​ന്‍ സാ​ധി​ക്കൂ. ഡെ​ന്മാ​ര്‍ക്ക് ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​യും ഡെ​ന്മാ​ര്‍ക്കും നോ​ക്കൗ​ട്ടി​ലെ​ത്തും.


മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ശ്രീ​കാ​ന്ത് ജൊ​നാ​ഥ​ന്‍ ക്രി​സ്റ്റി​യെ 21-15, 21-16നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഫി​ട്രി​യാ​നി​യെ 21-9, 21-19നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ശ്വി​നി- സി​ക്കി റെ​ഡ്ഡി സ​ഖ്യം ഡെ​ല്ല ഡെ​സ്റ്റാ​റി​യ- റോ​സി​റ്റ സ​ഖ്യ​ത്തെ 21-12, 21-19നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.