സെ​ജി​നും ശ്രീ​ക​ല​യും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
സെ​ജി​നും  ശ്രീ​ക​ല​യും  ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
Tuesday, May 23, 2017 11:28 AM IST
കോ​ട്ട​യം: അ​ണ്ട​ര്‍ 18 ത്രീ ​ഓ​ണ്‍ ത്രീ ​ഏ​ഷ്യാ ക​പ്പ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ല്ല സ്വ​ദേ​ശി സെ​ജി​ന്‍ മാ​ത്യു​വും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ശ്രീ​ക​ല​യു​മാ​ണ് ടീ​മി​ലെ​ത്തി​യ​ത്. മ​ലേ​ഷ്യ​യി​ല്‍ 26മു​ത​ല്‍ 28 വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ്. ബം​ഗ​ളൂ​രു​വി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ലീ​ഡ​ര്‍ മ​ല​യാ​ളി​യാ​യ ജീ​ന സ​ക്ക​റി​യ​യാ​ണ്. പു​രു​ഷ,വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 32 ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കും. ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​ന്ന​ത്. ഗ്രൂ​പ്പ് സി​യി​ല്‍ തു​ര്‍ക്‌​മെ​നി​സ്ഥാ​ന്‍, ചൈ​നീ​സ് താ​യ്‌​പേ​യി, ജ​പ്പാ​ന്‍ എ​ന്നീ ടീ​മു​ക​ള്‍ക്കൊ​പ്പ​മാ​ണ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ.


പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ തു​ര്‍ക്‌​മെ​നി​സ്ഥാ​ന്‍, ല​ബ​ന​ന്‍, ബ​ഹ​റി​ന്‍, ഖ​ത്ത​ര്‍ എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.