എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ജ​യം
Saturday, April 29, 2017 11:28 AM IST
കൊ​​ച്ചി: വ​​ടു​​ത​​ല ഡോ​​ണ്‍ ബോ​​സ്കോ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​ട​ക്കു​ന്ന സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം ക​​ണ്ണൂ​​രി​​നെ​​യും ആ​​തിഥേ​​യ​​രാ​​യ എ​​റ​​ണാ​​കു​​ളം പ​​ത്ത​​നം​​തി​​ട്ട​​യെ​​യും തോ​ൽ​പ്പി​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ല​​പ്പു​​ഴ​​യെ​​യും കോ​​ഴി​​ക്കോ​​ട് പാ​​ല​​ക്കാ​​ടി​​നെ​​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​​ട്ട​​യം 35-6 എ​​ന്ന സ്കോ​​റി​​ല്‍ വി​​ജ​​യി​​ച്ച​​പ്പോ​​ള്‍ എ​​റ​​ണാ​​കു​​ളം, ജോ​​ഷ്വ ജെ. ​​ജോ​​ര്‍​ജി​​ന്‍റെ പ്ര​​ക​​ട​​ന മി​​ക​​വി​​ല്‍ 65-50നാ​​ണ് പ​​ത്ത​​നം​​തി​​ട്ട​​യെ ത​​ക​​ര്‍​ത്ത​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം 67-57നും ​​കോ​​ഴി​​ക്കോ​​ട് 60-16നും ​​വി​​ജ​​യം പി​​ടി​​ച്ചെ​​ടു​​ത്തു. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മ​​ല​​പ്പു​​റം വ​​യ​​നാ​​ടി​​നെ 47-14നും ​​പ​​ത്ത​​നം​​തി​​ട്ട തൃ​​ശൂ​​രി​​നെ 63-52നും ​​ത​​ക​​ര്‍​ത്തു. കോ​​ഴി​​ക്കോ​​ട് കൊ​​ല്ല​​ത്തെ 35-12നും ​​വ​​യ​​നാ​​ട് കാ​​സ​​ര്‍​ഗോ​​ഡി​​നെ 48-16നും ​​വീ​​ഴ്ത്തി.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് വ​​യ​​നാ​​ടി​​നെ 37-8ന് ​​ത​​ക​​ര്‍​ത്ത​​പ്പോ​​ള്‍ എ​​റ​​ണാ​​കു​​ളം 15-66ന് ​​തൃ​​ശൂ​​രി​​നോ​​ടും വ​​യ​​നാ​​ട് ഇ​​ടു​​ക്കി​​യോ​​ട് 39-4നും ​​ത​​ക​​ര്‍​ന്നു. മേ​​യ് മൂ​​ന്നി​​നാ​​ണ് ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍. ഈ ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന താ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ടീ​​മാ​​യി​​രി​​ക്കും ജൂ​​ണി​​ല്‍ ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ല്‍ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.