സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: മി​സോ​റം ജേതാക്കൾ
Friday, April 28, 2017 11:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോ​​​ള്‍ കി​​​രീ​​​ടം മി​​​സോ​​​റം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. ഇ​​​ന്ന​​​ലെ കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​ന് മേ​​​ഘാ​​​ല​​​യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് മി​​​സോ​​​റം കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. 90ാം മി​​​നി​​​ട്ടി​​​ല്‍ മി​​​സോ​​​റ​​​മി​​​ന്‍റെ ലാ​​​ല്‍​ഫ​​​ക്കു​​​സ​​​ലെ​​​യാ​​​ണ് വി​​​ജ​​​യ ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.

അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് മി​​​സോ​​​റം ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ കി​​​രീ​​​ടം നേ​​​ടു​​​ന്ന​​​ത്. 2010ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ജേ​​​താ​​​ക്ക​​​ളാ​​​യ​​ത്. സോ​​​ണ​​​ല്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ മ​​​ണി​​​പ്പൂ​​​രി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ടീം ​​​ഫൈ​​​ന​​​ല്‍ റൗ​​​ണ്ടി​​​ല്‍ എ​​​ത്തി​​​യ​​​ത്.


കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ന്ന ലീ​​​ഗ് റൗ​​​ണ്ടി​​​ല്‍ മൂ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യി​​​ക്കു​​​ക​​​യും കേ​​​ര​​​ള​​​വു​​​മാ​​​യി സ​​​മ​​​നി​​​ല നേ​​​ടു​​​ക​​​യും ചെ​​​യ്തു. സെ​​​മി​​​യി​​​ല്‍ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ബം​​​ഗാ​​​ളി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഫൈ​​​ന​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.