ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
Thursday, April 27, 2017 11:55 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ ഫൈ​ന​ലി​ല്‍. പ്ര​ധാ​ന താ​ര​ങ്ങ​ളെ പു​റ​ത്തി​രു​ത്തി പ​രി​ച​യ​സ​മ്പ​ത്തു കു​റ​ഞ്ഞ യു​വാ​ക്ക​ളു​മാ​യെ​ത്തി​യ മോ​ണ​ക്കോ​യെ പി​എ​സ്ജി എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളി​നു ത​ക​ര്‍ത്തു.

പി​എ​സ്ജി​യു​ടെ പാ​ര്‍ക് ദെ​സ് പ്രി​ന്‍സ​സി​ലാ​ണ് സെ​മി പോ​രാ​ട്ടം ന​ട​ന്ന​ത്. ഫൈ​ന​ലി​ല്‍ പി​എ​സ്ജി ആ​ന്‍ഗേ​ഴ്‌​സി​നെ നേ​രി​ടും. സാ​ഫ​ന്‍ എം​ബെ, യോ​ഹ​ന്‍ അ​ന്‍സൗ​ന, ഡ​യ്‌​ല​ന്‍ ബ്യൂ​ലു, ട്രി​സ്റ്റി​യ​ന്‍ മു​യും​ബ എ​ന്നി​വ​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച മോ​ണ​ക്കോ​യ്ക്കു​വേ​ണ്ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മോ​ണ​ക്കോ​യു​ടെ യു​വ​സം​ഘ​ത്തി​ന് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പി​എ​സ്ജി​യു​ടെ താ​ര​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ പി​ടി​ച്ചു നി​ല്ക്കാ​നാ​യി​ല്ല. ജൂ​ലി​യ​ന്‍ ഡ്രാ​ക്‌​സ്‌​ല​ര്‍ (26), എ​ഡി​ന്‍സ​ണ്‍ ക​വാ​നി (31), ബ്ലെ​യ്‌​സ് മ​റ്റൗ​ഡി (52), മാ​ര്‍ക്വി​ഞ്ഞോ (90) എ​ന്നി​വ​രു​ടെ ഗോ​ളി​നു പു​റ​മെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ എം​ബെ (50) സെ​ല്‍ഫ് ഗോ​ളി​ലൂ​ടെ തു​ട​ക്കം മോ​ശ​മാ​ക്കി. ഗ്വി​ന്‍ഗാ​പി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ന്‍ഗേ​ഴ്‌​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.