ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
Wednesday, April 26, 2017 11:54 AM IST
ജി​യാ​സിം​ഗ്: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് സീ​സ​ണു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ന്ന ഗ്രാ​ന്‍പ്രീ​യി​ലെ ര​ണ്ടാം പാ​ദം ഇ​ന്ന്. ആ​ദ്യ​പാ​ദ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​നം ആ​വ​ര്‍ത്തി​ക്കാ​ന്‍ ചൈ​ന​യി​ലെ ജി​യാ​സിം​ഗി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

ജി​ന്‍ഹു​വ​യി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ ഒ​രു സ്വ​ര്‍ണ​മ​ട​ക്കം ഏ​ഴു മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റു​ക​ള്‍ നേ​ടി​യ​ത്. അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ക​ട​നം വ​നി​ത​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡ് മ​റി​കട​ന്നു​കൊ​ണ്ട് മ​ന്‍പ്രീ​ത് കൗ​ര്‍ ന​ട​ത്തി​യ​താ​ണ്. 18.86 മീ​റ്റ​ര്‍ ക​ണ്ടെ​ത്തി​യ മ​ന്‍പ്രീ​തി​ന്‍റെ പ്ര​ക​ട​നം ഈ ​സീ​സ​ണി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​താ​ണ്.

എ​ന്നാ​ല്‍, ആ​ദ്യ​പാ​ദ​ത്തി​ല്‍ സ്വ​ര്‍ണം പ്ര​തീ​ക്ഷി​ച്ച മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ടി​ന്‍റു ലൂ​ക്ക​യ്ക്കും ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണും വെ​ള്ളി​യാ​ണു ല​ഭി​ച്ച​ത്. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ജി​ന്‍സ​ണ് നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​ര്‍ണം ന​ഷ്ട​മാ​യ​ത്. ഇ​രു​വ​രും ഇ​ന്ന് ര​ണ്ടാം പാ​ദ​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ നി​റ​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ല​യാ​ളി​ക​ള്‍ക്ക് അ​ഭി​മാ​ന​മാ​യി ലോം​ഗ് ജം​പി​ല്‍ വെ​ള്ളി നേ​ടി​യ വി. ​നീ​ന​യും ആ ​പ്ര​ക​ട​നം സ്വ​ര്‍ണ​മാ​ക്കാ​നാ​യി ഇ​ന്നി​റ​ങ്ങും.


ഇ​ന്ത്യ​യു​ടെ ഭാ​വി താ​ര​മെ​ന്ന് ഏ​റെ​പ്പേ​ര്‍ വി​ല​യി​രു​ത്തു​ന്ന നീ​ര​ജ് ചോ​പ്ര മി​ക​ച്ച ഫോ​മി​ല്‍ത്ത​ന്നെ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​ദ്യ​പാ​ദ​ത്തി​ല്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ വെ​ള്ളി നേ​ടി​യ നീ​ര​ജ് ര​ണ്ടാം പാ​ദ​ത്തി​ല്‍ കൂ​ടു​ത​ല്‍ മി​ക​വി​ലേ​ക്കു​യ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് റാ​ണി ദ്യു​തി ച​ന്ദി​ന് ആ​ദ്യ​പാ​ദ​ത്തി​ല്‍ വെ​ങ്ക​ലം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ദ്യു​തി​യി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നൂ​റു മീ​റ്റ​റി​ല്‍ മ​ല​യാ​ളി​യാ​യ റീ​ന ജോ​ര്‍ജും ഹൈ​ജം​പി​ല്‍ ജി​നു മ​റി​യ​യും മ​ത്സ​രി​ക്കും. പു​രു​ഷ​ന്മാ​രു​ടെ ട്രി​പ്പി​ള്‍ ജം​പി​ല്‍ പു​തി​യ താ​രോ​ദ​യം രാ​കേ​ഷ് ബാ​ബുവും ജാ​വ​ലി​നി​ല്‍ ര​വീ​ന്ദ​ര്‍ സിം​ഗും ഇ​ന്നു മാ​റ്റു​ര​യ്ക്കും.

ചൈ​നീ​സ് താ​യ്‌​പേ​യി​​ല്‍ 30നാ​ണ് ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ മൂ​ന്നാം പാ​ദം. ജൂ​ലൈ ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ട്രാ​ക്ക് ആ​ന്‍ഡ് ഫീ​ല്‍ഡി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ഇ​വി​ടെ തി​ള​ങ്ങി​യേ തീ​രൂ. ജൂ​ലൈ ആ​റു മു​ത​ല്‍ ഭു​വ​നേ​ശ്വ​റി​ലാ​ണ് ഏ​ഷ്യ​ന്‍ ട്രാ​ക്ക് ആ​ന്‍ഡ് ഫീ​ല്‍ഡ് പോ​രാ​ട്ട​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.