ബ്രസീല്‍ റഷ്യക്കരികേ
ബ്രസീല്‍ റഷ്യക്കരികേ
Friday, March 24, 2017 12:07 PM IST
മോ​ണ്ടേ​വീ​ഡി​യോ/​ബു​േ വ​നോ​സ് ആ​രീ​സ്: അഞ്ചു വട്ടം ലോകചാന്പ്യ ന്മാരായ ബ്രസീൽ റഷ്യൻ ലോകകപ്പിന്‍റെ പടിവാതി ൽക്ക ൽ ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ മേ​ഖ​ല ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾയോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഉജ്വല ജയത്തോടെയാണ് ബ്രസീൽ യോഗ്യതയിലേക്ക് അടുത്തത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ എ​വേ മ​ത്സ​ര​ത്തി​ല്‍ പൗ​ളി​ഞ്ഞോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ ഉ​റു​ഗ്വെ​യെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളി​നു ത​ക​ര്‍ത്തു. ടി​റ്റെ​യു​ടെ കീ​ഴി​ല്‍ ബ്ര​സീ​ലി​ന്‍റെ തു​ട​ര്‍ച്ച​യാ​യ എ​ട്ടാം ജ​യ​മാ​ണ്.

അ​ര്‍ജ​ന്‍റീ​ന ക​ഴി​ഞ്ഞ ര​ണ്ടു കോ​പ്പ അ​മേ​രി​ക്ക​ന്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ ഫൈ​ന​ലി​ല്‍ ത​ങ്ങ​ളെ തോ​ല്പി​ച്ച ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി. ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി​യ ബ്ര​സീ​ല്‍ കോം​ബോ​ള്‍ പ​ട്ടി​ക​യി​ല്‍ 30 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ ലീ​ഡ് ഉ​യ​ര്‍ത്തി. ഒരു സമനില കൂടി സ്വന്തമാക്കിയാൽ ബ്രസീലിനു യോഗ്യതയാകും. 23 പോ​യി​ന്‍റു​ള്ള ഉ​റു​ഗ്വെ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ജ​യ​ത്തോ​ടെ അ​ര്‍ജ​ന്‍റീ​ന 22 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. കൊ​ളം​ബി​യ​യാ​ണ് നാ​ലാ​മ​ത്. എ​ല്ലാ ടീ​മു​ക​ളും 13 മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി. ഇ​നി അ​ഞ്ചു മ​ത്സ​രം കൂ​ടി​യാ​ണ് ശേ​ഷി​ക്കു​ന്ന​ത്.സ്വ​ന്തം ആ​രാ​ധ​ക​രു​ടെ മു​ന്നി​ല്‍ ക​ളി​ച്ച ഉ​റു​ഗ്വെ എ​ഡി​ന്‍സ​ണ്‍ ക​വാ​നി​യി​ലൂ​ടെ പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി തു​ട​ക്ക​ത്തി​ലേ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ബ്ര​സീ​ലി​ന്‍റെ അ​സാ​മാ​ന്യ തി​രി​ച്ച​ടി​ക്കു മു​ന്നി​ല്‍ പ​ത​റി​യ ഉ​റു​ഗ്വെ​യ്ക്കു പി​ന്നെ മ​റു​പ​ടി​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ല്‍ നെ​യ്മ​ര്‍ മി​ക​ച്ച നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഉ​റു​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ത്തെ വി​ഷ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. മൂ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ നെ​യ്മ​റു​ടെ അ​പ​ക​ട​ക​ര​മാ​യ ക്രോ​സ് ഉ​റു​ഗ്വെ​ന്‍ പ്ര​തി​രോ​ധം ത​ട്ടി​യ​ക​റ്റി. എ​ന്നാ​ല്‍ എ​ട്ടാം മി​നി​റ്റി​ല്‍ ഉ​റു​ഗ്വെ മു​ന്നി​ലെ​ത്തി. ബ്ര​സീ​ല്‍ ഗോ​ള്‍കീ​പ്പ​ര്‍ ക​വാ​നി​യെ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു സ്‌​പോ​ട് കി​ക്ക്. മാ​ഴ്‌​സ​ലോ നെ​ഞ്ചി​ല്‍ സ്വീ​ക​രി​ച്ച് ഗോ​ള്‍കീ​പ്പ​ര്‍ക്കു ന​ല്‍കി​യ ബാ​ക്ക് പാ​സ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ക​വാ​നി വീ​ഴു​ന്ന​ത്. ക​വാ​നി യുടെ കി​ക്ക്് പി​ഴ​വൊ​ന്നും വ​രാ​തെ വ​ല​യി​ല്‍. ഉ​റു​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ക്കാ​രെ​ല്ലാം ബ്ര​സീ​ലി​നു സ്ഥ​ലം ന​ല്‍കാ​തെ ക​യ​റി ക​ളി​ച്ച​പ്പോ​ള്‍ 18-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ സ​മ​നി​ല പി​റ​ന്നു. നെ​യ്മ​റു​ടെ നീ​ക്ക​മാ​ണ് ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍ഡ​ര്‍ ഡി​യേ​ഗോ ഗോ​ഡി​ന്‍ ക​യ​റി ക​ളി​ച്ച​തി​ന്‍റെ അ​വ​സ​രം മു​ത​ലാ​ക്കി​​യാ​ണ് കാ​ന​റി​ക​ള്‍ സ​മ​നി​ല പി​ടി​ച്ച​ത്. നെ​യ്മ​ര്‍ നീ​ട്ടി​ക്കൊ​ടു​ത്ത പാ​സ് സ്വീ​ക​രി​ച്ച പൗ​ളി​ഞ്ഞോ ബോ​ക്‌​സി​നു വ​ള​രെ വെ​ളി​യി​ല്‍നി​ന്നു തൊ​ടു​ത്ത നീ​ള​ന്‍ അ​ടി വ​ല​യി​ല്‍.


ര​ണ്ടാം പ​കു​തി തു​ട​ങ്ങി ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ടു​ത്ത ഗോ​ളും ബ്ര​സീ​ല​ടി​ച്ചു. ലി​വ​ര്‍പൂ​ള്‍ സ്‌​ട്രൈ​ക്ക​ര്‍ റോ​ബ​ര്‍ട്ട് ഫി​ര്‍മി​നോ വ​ല​യി​ലേ​ക്കു തൊ​ടു​ത്ത അ​ടി മാ​ര്‍ട്ടി​ന്‍ സി​ല്‍വ ര​ക്ഷ​പ്പെ​ടു​ത്തി. പ​ക്ഷേ ഉ​റു​ഗ്വെ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ക്കു പ​ന്തി​ല്‍ പി​ടി​ത്തം മു​റു​ക്കാ​നാ​യി​ല്ല. പ​ന്തു കി​ട​ക്കു​ന്ന​തു​ക​ണ്ട് വേ​ഗ​ത്തി​ല്‍ ഓ​ടി​യെ​ത്തി​യ പൗ​ളി​ഞ്ഞോ ഗോ​ഡി​നെ​യും ഒ​പ്പം സി​ല്‍വ​യെ​യും വെ​ട്ടി​ച്ച് വ​ല​യി​ലേ​ക്കു നി​റ​യൊ​ഴി​ച്ചു. 75-ാം മി​നി​റ്റി​ല്‍ കാ​ന​റി​ക​ള്‍ ലീ​ഡ് വീ​ണ്ടും ഉ​യ​ര്‍ത്തി. നെ​യ്മ​റു​ടെ മി​ക​വാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. ബ്ര​സീ​ലി​ന്‍റെ ബോ​ക്‌​സി​ല്‍നി​ന്നു മി​റാ​ന്‍ഡ നീ​ട്ടി​വി​ട്ട പ​ന്ത് ഉ​റു​ഗ്വെ​യു​ടെ ഏ​രി​യ​യി​ലു​ണ്ടാ​യി​രു​ന്ന നെ​യ്മ​റി​ലേ​ക്ക്. സി​ല്‍വ വെ​ളി​യി​ല്‍ നി​ല്‍ക്കു​ന്ന​തു​ക​ണ്ട ബാ​ഴ്‌​സ താ​രം ഒ​രു ഉ​റു​ഗ്വെ​ന്‍ പ്ര​തി​രോ​ധ​ക്കാ​ര​നെ​യും വെ​ട്ടി​ച്ച് ഗോ​ള്‍കീ​പ്പ​റു​ടെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ പ​ന്ത് വ​ല​യി​ലേ​ക്കു കു​ത്തി​വി​ട്ടു. അ​വ​സാ​നം ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ പൗ​ളി​ഞ്ഞോ ഡാ​നി ആ​ല്‍വ്‌​സി​ന്‍റെ ക്രോ​സി​ല്‍നി​ന്ന് ഹാ​ട്രി​ക് തി​ക​ച്ചു.

പെ​നാ​ല്‍റ്റി​യി​ല്‍ അ​ര്‍ജ​ന്‍റീ​ന

ര​ണ്ടു കോ​പ്പ അ​മേ​രി​ക്ക ടൂ​ര്‍ണ​മെ​ന്‍റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യെ ക​ണ്ണീ​രി​ലാ​ക്കി​യ ചി​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ത​ക​ര്‍ത്തു. പെ​നാ​ല്‍റ്റി ഗോ​ളാ​ക്കി​യ ല​യ​ണ​ല്‍ മെ​സി​യയുടേതായിരുന്നു ഏക ഗോൾ. ജ​യ​ത്തോ​ടെ അ​ര്‍ജ​ന്‍റീ​ന മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റു​ക​യും ചെ​യ്തു. 16-ാം മി​നി​റ്റി​ല്‍ എ​യ്ഞ്ച​ല്‍ ഹൊ​സെ ഫ്യൂ​ന്‍സാ​ലി​ഡ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച സ്‌​പോ​ട് കി​ക്കാ​ണ് മെ​സി​ക്കു ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.