വ​നി​താ ടെ​ന്നീ​സ് റ​ാങ്കിം​ഗി​ല്‍ കെ​ര്‍ബ​ര്‍ ഒ​ന്നാ​മ​ത്
വ​നി​താ ടെ​ന്നീ​സ് റ​ാങ്കിം​ഗി​ല്‍ കെ​ര്‍ബ​ര്‍ ഒ​ന്നാ​മ​ത്
Monday, March 20, 2017 11:46 AM IST
ദു​ബാ​യ്:​ വ​നി​താ ടെ​ന്നീ​സ് ലോ​ക റാ​ങ്കിം​ഗി​ല്‍ ജ​ർ​മ​നി​യു​ടെ ആ​ഞ്ച​ലി​ക് കെ​ര്‍ബ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യാ​ണ് 29 കാ​രി​യാ​യ കെ​ര്‍ബ​ര്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​താ​ണ് സെ​റീ​ന​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്.

ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ലി​ന പ്ലി​ഷ്കോ​വ മു​ന്നാം സ്ഥാ​ന​വും സ്ലോ​വാ​ക്യ​യു​ടെ ഡോ​മ​നി​ക്ക ചി​ബു​ല്‍ക്കോ​വ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ കെ​ര്‍ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റ​ഷ്യ​യു​ടെ യെ​ലേ​ന വെ​സ്‌​നി​ന 13 ാം റാ​ങ്കി​ലേ​ക്കു​യ​ര്‍ന്നു. സെ​റീ​ന​യു​ടെ സ​ഹോ​ദ​രി വീ​ന​സ് റാ​ങ്കിം​ഗി​ല്‍ 12 ാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.