ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന് ഉജ്വല സ്വീ​ക​ര​ണം
ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന്  ഉജ്വല സ്വീ​ക​ര​ണം
Saturday, February 18, 2017 1:54 PM IST
കൊ​​​ച്ചി: ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ഖേ​​​ലോ ഇ​​​ന്ത്യ നാ​​​ഷ​​​ണ​​​ൽ ബാ​​​സ്ക​​​റ്റ​​​ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​ജ​​യം നേ​​ടി തി​​രി​​ച്ചെ​​ത്തി​​യ കേ​​​ര​​​ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ണ്ട​​​ർ 17, 14 ടീ​​​മി​​​ന്എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​ജ്വ​​ല​​സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. മു​​​ൻ ബാ​​​സ്ക​​​റ്റ്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ടീം ​​​റീ​​​ബൗ​​​ണ്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​ര​​​ണം. ഭാ​​​വി​ വാ​​ഗ്ദാ​​ന​​ങ്ങ​​ൾ​​ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​വും സ്നേ​​​ഹോ​​​പ​​​ഹാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി മു​​​ൻ ബാ​​​സ്ക​​​റ്റ്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളെ​​​ത്തി​​യ​​ത് ആ​​വേ​​ശ​​ക​​ര​​മാ​​യി. ഹ​​​രി​​​യാ​​​ന​​​യെ ത​​​ക​​​ർ​​​ത്ത് അ​​​ണ്ട​​​ർ 17 വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​വും അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ത്തി​​​ൽ വെ​​​ള്ളി​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ നേ​​​ടി​​​യി​​​രു​​​ന്നു. ഖേ​​​ലോ ഇ​​​ന്ത്യ നാ​​​ഷ​​​ണ​​​ൽ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ താ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കി​​​റ്റ് അ​​​ട​​​ക്കം സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​ത് ടീം ​​​റീ​​​ബൗ​​​ണ്ട് ​സം​​​ഘ​​​ട​​​ന​​​യാ​​​യി​​​രു​​​ന്നു.


അ​​​ണ്ട​​​ർ 17 ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ മു​​​ട്ടം ശാ​​​ന്തി​​ജ്യോ​​​തി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ഒ​​​ലി​​​വി​​​യ ടി.​ ​​ഷൈ​​​ബു​​​വും അ​​​ണ്ട​​​ർ 14 ക്യാ​​​പ്റ്റ​​​ൻ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് സ്കൂ​​​ളി​​​ലെ അ​​​ഞ്ജ​​​ന പോ​​​ൾ മാ​​​വേ​​​ലി​​​യും കോ​​​ച്ചു​​​മാ​​​രാ​​​യ വി​​​ന്നി ബെ​​​സ്റ്റി​​​ൻ, എ.​​​ആ​​​ർ. അ​​​ജി​​​ത്ത്, പ്രേം​​​കു​​​മാ​​​ർ, മി​​​ന്നു ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​മ​​ട​​ങ്ങി​​യ സം​​ഘം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടോ​​​ടെ ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സി​​​ലാ​​ണെ​​ത്തി​​യ​​ത്. ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ടീം ​​​റീ​​​ബൗ​​​ണ്ട് അം​​​ഗ​​​ങ്ങ​​​ൾ പൂ​​​ച്ചെ​​​ണ്ടു​​​ക​​​ളും ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ളും ന​​​ൽ​​​കി.

അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വും കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റി​​​വ് ബോ​​​ർ​​​ഡ് അം​​​ഗ​​​വു​​​മാ​​​യ ജോ​​​ർ​​​ജ് തോ​​​മ​​​സ്, ടീം ​​​റീ​​​ബൗ​​​ണ്ട് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഇ​​​ക്ബാ​​​ൽ, മു​​​ൻ ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ളാ​​​യ ലീ​​​ലാ​​​മ്മ സ​​​ന്തോ​​​ഷ്, മേ​​​ഴ്സി​​​യ​​​മ്മ സെ​​​ബാ​​​സ്റ്റ്യ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​സ്ക​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ.​​​സ​​​ലീം തുടങ്ങിയവർ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.