കേ​ര​ള​ത്തി​നു സ്വ​ര്‍ണം
Thursday, February 16, 2017 1:52 PM IST
ഹൈ​ദ​രാ​ബാ​ദ്: ഖേ​ലോ ഇ​ന്ത്യ ബാ​സ്‌​കറ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ണ്ട​ര്‍ 17 വി​ഭാ​ഗം പെ​ണ്‍കു​ട്ടിക​ള്‍ക്കു സ്വ​ര്‍ണം. ഹ​രി​യാ​ന​യെ 75 - 57 എ​ന്ന സ്‌​കോ​റി​നു ത​ക​ര്‍ത്താ​ണ് കേ​ര​ള​ത്തി​ന്‍റെ പെ​ണ്‍കു​ട്ടി​ക​ള്‍ സ്വ​ര്‍ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, അ​ണ്ട​ര്‍ 14 വി​ഭാ​ഗം ഫൈ​ന​ലി​ല്‍ കേ​ര​ള പെ​ണ്‍കു​ട്ടി​ക​ള്‍ ഡ​ല്‍ഹി​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 61 - 55 എ​ന്ന സ്‌​കോ​റി​നാ​ണ് കേ​ര​ളം കീ​ഴ​ട​ങ്ങി​യ​ത്. ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ണ്ട​ര്‍ 17 ടീം ​പു​റ​ത്തെ​ടു​ത്ത​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി ജ​യ​ല​ക്ഷ്മി 44 പോ​യി​ന്‍റു​ക​ളു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.