നെ​സ്റ്റ കാ​ര്‍ട്ട​ര്‍ അ​പ്പീ​ല്‍ ന​ല്‍കി
നെ​സ്റ്റ കാ​ര്‍ട്ട​ര്‍ അ​പ്പീ​ല്‍ ന​ല്‍കി
Thursday, February 16, 2017 1:52 PM IST
ലോസാൻ‍(​സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്) : ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ നേ​ടി​യ സ്വ​ര്‍ണം തി​രി​ച്ചെ​ടു​ത്ത​തി​നെ​തി​രേ ജ​മൈ​ക്ക​ന്‍ താ​രം നെ​സ്റ്റ് കാ​ര്‍ട്ട​ര്‍ ലോ​ക കാ​യി​ക കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍കി. ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് കാ​ര്‍ട്ട​ര്‍ അം​ഗ​മാ​യ ജ​മൈ​ക്ക​യു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ നേ​ടി​യ സ്വ​ര്‍ണം തി​രി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ തു​ട​ര്‍ച്ച​യാ​യി മൂ​ന്നു ഒ​ളി​മ്പി​ക്‌​സു​ക​ളി​ല്‍ ട്രി​പ്പി​ള്‍ സ്വ​ര്‍ണം നേ​ടു​ക​യെ​ന്ന അ​പൂ​ര്‍വ നേ​ട്ടം ഉ​സൈ​ന്‍ബോ​ള്‍ട്ടി​ന് ന​ഷ്ട​മാ​യി​രു​ന്നു. നി​രോ​ധി​ത മ​രു​ന്നാ​യ മി​തേ​ല്‍ഹെ​ക്‌​സാ​നി​യാ​മി​ന്‍ കാ​ര്‍ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.