ര​ണ്ടാം കി​രീ​ടം തേ​ടി വി​ജേ​ന്ദ​ര്‍ സിംഗ്
ര​ണ്ടാം കി​രീ​ടം തേ​ടി വി​ജേ​ന്ദ​ര്‍ സിംഗ്
Thursday, February 16, 2017 1:52 PM IST
മും​ബൈ: പ്രൊ​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ല്‍ തോ​ല്‍വി​യ​റി​യാ​തെ കു​തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ താ​രം വി​ജേ​ന്ദ​ര്‍ സിം​ഗി​ന്‍റെ അ​ടു​ത്ത മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ലോ​ക ബോ​ക്‌​സിം​ഗ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ ഓ​റി​യ​ന്‍റ​ല്‍ സൂ​പ്പ​ര്‍ മി​ഡി​ല്‍ വെ​യ്റ്റ് കിരീ​ട​ത്തി​നാ​യി ചൈ​ന​യു​ടെ സു​ള്‍ഫി​ക്ക​ര്‍ മാ​യ്‌​മെ​യ്തി​യാ​ലി​യു​മാ​യാ​ണ് വി​ജേ​ന്ദ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ഏ​ഷ്യ പ​സ​ഫി​ക് കിരീ​ട ജേ​താ​വാ​യ വി​ജേ​ന്ദ​ര്‍ ര​ണ്ടാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ടി​ക്കൂ​ട്ടി​ല്‍ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് മും​ബൈ​യി​ലാ​ണ് മ​ത്സ​രം. 2015ല്‍ ​അ​മ​ച്വ​ര്‍ ബോ​ക്‌​സിം​ഗി​ൽ​നി​ന്ന് കൂ​ടു​മാ​റി പ്രൊ​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ലെ​ത്തി​യ വി​ജേ​ന്ദ​ര്‍ ക​ളി​ച്ച എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചാ​ണ് ചൈ​നീ​സ് താ​ര​ത്തി​നെ​തി​രേ പോ​രി​നി​റ​ങ്ങു​ന്ന​ത്.


ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ടാ​ന്‍സാ​നി​യ​യു​ടെ ഫ്രാ​ന്‍സി​സ് ചെ​ക്ക​യെ മ​ല​ര്‍ത്തി​യ​ടി​ച്ച് ഏ​ഷ്യ പ​സ​ഫി​ക് കി​രീ​ടം നി​ല​നി​ര്‍ത്തി​യ വി​ജേ​ന്ദ​ര്‍ ഇ​പ്പോ​ള്‍ ട്രെ​യ്‌​ന​ര്‍ ലീ ​ബേ​ഡി​നൊ​പ്പം മാ​ഞ്ച​സ്റ്റ​റി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. വി​ജേ​ന്ദ​റി​നെ​പ്പോ​ലെ 2015 പ്രൊ​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ലെ​ത്തി​യ സുള്‍ഫി​ക്ക​ര്‍ ക​ളി​ച്ച എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​ഴി​ലും വി​ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.