റാ​മോ​സി​ന്‍റെ ഗോളി​ലൂ​ടെ റ​യ​ല്‍ മാഡ്രിഡ്
റാ​മോ​സി​ന്‍റെ ഗോളി​ലൂ​ടെ റ​യ​ല്‍ മാഡ്രിഡ്
Saturday, January 21, 2017 1:42 PM IST
മാ​ഡ്രി​ഡ്: ക​ഴി​ഞ്ഞ ക​ളി​യി​ലെ സെ​ല്‍ഫ് ഗോ​ളി​നു ര​ണ്ടു ത​വ​ണ എ​തി​ര്‍ ഗോ​ള്‍ വ​ല​കു​ലു​ക്കി റ​യ​ല്‍ മാ​ഡ്രി​ഡ് നാ​യ​ക​ന്‍ സെ​ര്‍ജി​യോ റാ​മോ​സ് പ്രാ​യ​ശ്ചി​ത്തം ചെ​യ്ത​പ്പോ​ള്‍ റ​യ​ല്‍ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ല്‍. ര​ണ്ട് തു​ട​ര്‍ തോ​ല്‍വി​ക്കു​ശേ​ഷ​മാ​ണ് റ​യ​ല്‍ വി​ജ​യ​വീ​ഥി​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ സ്പാ​നി​ഷ് താ​രം റാ​മോ​സ് നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളു​ടെ പി​ന്‍ബ​ല​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് റ​യ​ല്‍ മ​ലാ​ഗ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ എ​സ്പാ​ന്യോ​ള്‍ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു ഗ്ര​നാ​ഡ​യെ ത​ക​ര്‍ത്ത​പ്പോ​ള്‍ ലാ​സ് പാ​ല്‍മ​സ്-​ഡി​പ്പോ​ര്‍ട്ടീ​വോ ലാ ​കൊ​റൂ​ണ മ​ത്സ​ര​വും ലെ​ഗ​നെ​സ് ഡി​പ്പോ​ര്‍ട്ടീ​വോ-​അ​ലാ​വ​സ് മ​ത്സ​ര​വും സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. വ​ല​ന്‍സി​യ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് വി​ല്ലാ​റ​യ​ലി​നെ കീ​ഴ​ട​ക്ക​ിയ​ത്. ഇ​ഞ്ചു​റി ടൈ​മി​ല്‍ ര​ണ്ടു ഗോ​ളു​ട​ക്കം ഏ​ഴു ഗോ​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ സെ​വി​യ ഒ​സാ​സു​ന​യെ 4-3നു ​കീ​ഴ​ട​ക്കി. സെ​വി​യ്യ​ക്കു വേ​ണ്ടി ഇ​ബ്ബോ​റ ഇ​ര​ട്ട ഗോ​​ള്‍ നേ​ടി​യ​പ്പോ​ള്‍ (43, 65) ഫ്രാ​ങ്കോ വാ​സ്‌​ക​സും(80) ഇ​ഞ്ചു​റി ടൈ​മി​ല്‍ പാ​ബ്ലോ സ​രാ​ബി​യ​യു​മാ​ണ് മ​റ്റു ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. സെ​ര്‍ജി​യോ ലി​യോ​ണും(15) ഇ​ഞ്ചു​റി ടൈ​മി​ല്‍ കെ​ന​ന്‍ കോ​ട്രോ​യു​മാ​ണ് ഒ​സാ​സു​ന​യു​ടെ സ്‌​കോ​ര്‍മാ​ര്‍. ഇ​ബ്ബോ​റയുടെ സെ​ല്‍ഫ് ഗോ​ളാ​ണ് ക​ളി നാ​ട​കീ​യ​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.