ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ന​ദാ​ല്‍ വി​റ​ച്ചു ജയിച്ചു
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ന​ദാ​ല്‍ വി​റ​ച്ചു ജയിച്ചു
Saturday, January 21, 2017 2:07 PM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ ആ​വേ​ശ​ക​ര​മാ​കും. ടെ​ന്നീ​സ് കോ​ര്‍ട്ടു​ക​ളു​ടെ വ​സ​ന്തം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്കു പി​ന്നാ​ലെ ടെ​ന്നീ​സി​ലെ വ​ന്യ സൗ​ന്ദ​ര്യം റാ​ഫേ​ല്‍ ന​ദാ​ലും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍. ജ​ര്‍മ​നി​യു​ടെ വി​സ്മ​യ താ​രം അ​ല​ക്‌​സാ​ണ്ട​ര്‍ സ്വെ​രേ​വി​നെ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ത​ക​ര്‍ത്താ​ണ് ന​ദാ​ല്‍ അ​വ​സാ​ന 16ല്‍ ​എ​ത്തി​യ​ത്. സ്‌​കോ​ര്‍: 4-6, 6-3, 6-7, 6-3, 6-2. ഭാ​വി​യു​ടെ താ​ര​മെ​ന്ന് ഇ​തി​നോ​ട​കം പേ​ര് വീ​ണു കി​ട്ടി​യ സ്വെ​രേ​വ് ര​ണ്ടു സെ​റ്റ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും വ​ഴ​ങ്ങി​യ സെ​റ്റു​ക​ളി​ല്‍ പൊ​രു​താ​നാ​യി​ല്ല. പ​ഴ​യ പ​ട​ക്കു​തി​ര​ക​ളി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ പു​റ​ത്താ​ക​ലി​നു ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന​ത് ഫെ​ഡ​റ​റും ന​ദാ​ലും മാ​ത്ര​മാ​ണ്. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഫ്രാ​ന്‍സി​ന്‍റെ ഗെ​യ്‌ൽ മോ​ണ്‍ഫി​ല്‍സാ​ണ് റാ​ഫ​യു​ടെ എ​തി​രാ​ളി. ജ​ര്‍മ​നി​യു​ടെ ഫി​ലി​പ് കോ​ല്‍സ്ഷ്രീ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മോ​ണ്‍ഫി​ല്‍സ് അ​വ​സാ​ന 16ല്‍ ​എ​ത്തി​യ​ത്. സ്‌​കോ​ര്‍ 6-3, 7-6, 6-4.
മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​നാ​യ സ്പാ​നി​ഷ് താ​രം ഡേ​വിഡ് ഫെ​റ​റെ നാ​ട്ടു​കാ​ര​നാ​യ റോ​ബ​ര്‍ട്ടോ ബാ​റ്റി​സ്റ്റ ഓ​ഗ​ത് അ​ട്ടി​മ​റി​ച്ചു. സ്‌​കോ​ര്‍: 7-5, 6-7, 7-6, 6-4. കാ​ന​ഡ​യു​ടെ മി​ലോ​സ് റാ​വോ​ണി​ച്ച് ഫ്രാ​ന്‍സി​ന്‍റെ ജൈ​ല്‍സ് സി​മോ​ണി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍: 6-2, 7-6, 3-6, 6-3. ഓ​ഗ​താ​ണ് റാ​വോ​ണി​ച്ചി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​ര്‍ എ​തി​രാ​ളി. ക്രൊ​യേ​ഷ്യ​യു​ടെ ഇ​വോ കാ​ര്‍ലോ​വി​ച്ച്, ഫ്രാ​ന്‍സി​ന്‍റെ ബെ​ന്വ പേർ, ഇ​സ്റ്റോ​മി​ന്‍, ദി​മി​ത്രോ​വ് എ​ന്നി​വ​രും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.


വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 22-ാം ഗ്രാ​ന്‍ഡ്‌​സ്‌​ലാം കി​രീ​ടം നേ​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് നാ​ട്ടു​കാ​രി​യാ​യ നി​ക്കോ​ള്‍ ഗി​ബ്‌​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍: 6-1, 6-3. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ര്‍ബോ​റ സ്ട്രി​ക്കോ​വ​യാ​ണ് സെ​റീ​ന​യു​ടെ അ​ടു​ത്ത എ​തി​രാ​ളി. ഫ്രാ​ന്‍സി​ന്‍റെ ക​രോ​ളി​ന ഗാ​ര്‍സി​യ​യെ​യാ​ണ് സ്ട്രി​ക്കോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബ്രി​ട്ട​ന്‍റെ ജോ​ഹ​ന്ന കോ​ന്‍റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡെ​ന്മാ​ര്‍ക്കി​ന്‍റെ ക​രോ​ളി​ന വോ​സ്‌​നി​യാ​ക്കി​യും സ്ലൊ​വാ​ക്യ​യു​ടെ ഡോ​മി​നി​ക്ക ചി​ബു​ല്‍ക്കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി റ​ഷ്യ​യു​ടെ എ​ക​തീ​ന മ​ക​റോ​വ​യും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.

സാ​നി​യ​യും ബൊ​പ്പ​ണ്ണ​യും ര​ണ്ടാം റൗ​ണ്ടി​ല്‍



മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ സാ​നി​യ മി​ര്‍സയും രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു. സാ​നി​യ​യും ക്രൊ​യേ​ഷ്യ​ന്‍ പ​ങ്കാ​ളി ഇ​വാ​ന്‍ ഡോ​ഡി​ഗും നി​ല​വി​ലെ യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ മാ​റ്റ് പ​വി​ക്- ലൗ​റ സി​ഗ്‌​മ​ണ്ട് സ​ഖ്യ​ത്തെ​യാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോർ: 7-5, 6-4. ഡ​ബി​ള്‍സി​ല്‍ പു​റ​ത്താ​യ ബൊ​പ്പ​ണ്ണ​യും കൂ​ട്ടാ​ളി ഡ​ബ്‌​റോ​വ​സ്‌​കി​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് മൈ​ക്ക​ല്‍ വീ​ന​സ് കാ​ത​റീ​ന സ്ര​ബോ​ട്നി​ക് സ​ഖ്യ​ത്തെ മ​റി​ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.