ലി​വ​ര്‍പൂ​ളി​നു തോ​ല്‍വി
ലി​വ​ര്‍പൂ​ളി​നു തോ​ല്‍വി
Saturday, January 21, 2017 2:07 PM IST
ലി​വ​ര്‍പൂ​ള്‍: സ്വ​ന്തം ആ​ള്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ലി​വ​ര്‍പൂ​ളി​നെ സ്വാ​ന്‍സി സി​റ്റി ഞെ​ട്ടി​ച്ചു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സ്വാ​ന്‍സി സി​റ്റി 3-2നാ​ണ് ലി​വ​ര്‍പൂ​ളി​നെ കീ​ഴ​ട​ക്കി​യ​ത്. ഫെ​ര്‍ണാ​ണ്ടോ ലോ​റ​ന്‍റെ സ്വാ​ന്‍സി​ക്കാ​യി ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ലി​വ​ര്‍പൂ​ളി​നാ​യി റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ​യും ര​ണ്ടു ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്കെ​ന്നു തോ​ന്നി​ച്ച അ​വ​സ​ര​ത്തി​ല്‍ ഐ​സ്‌​ല​ന്‍ഡ് താ​രം സി​ഗാ​ര്‍സ​ന്‍റെ ഗോ​ളാ​ണ് സ്വാ​ന്‍സി​ക്കു ജ​യം കൊ​ണ്ടു​വ​ന്ന​ത്. 48, 52 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലോ​റ​ന്‍റെ​യും ഗോ​ളു​ക​ള്‍. ഇ​തി​നു മ​റു​പ​ടി ന​ല്‍കി​യ ഫി​ര്‍മി​നോ 55, 69 മി​നി​റ്റു​ക​ള്‍ സ്വാ​ന്‍സി​യു​ടെ വ​ല കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.