കാ​ലി​ക്ക​ട്ട് ചാ​മ്പ്യ​ന്‍മാ​ര്‍
Saturday, January 21, 2017 2:07 PM IST
ക​ല്‍ബു​റു​ഗി: ദ​ക്ഷി​ണ മേ​ഖ​ലാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല പു​രു​ഷ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യി. ക​ര്‍ണാ​ട​ക​യി​ലെ ഗു​ല്‍ബ​ര്‍ഗ സ​ര്‍വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​മി​ഫൈ​ന​ലി​ലാ​ണ് അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ​യെ (2-0) ഗോ​ളു​ക​ള്‍ക്കു തോ​ല്‍പ്പി​ച്ചു കാ​ലി​ക്ക​ട്ട് ചാ​മ്പ്യ​ന്‍മാ​രാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു കാ​ലി​ക്ക​ട്ട്. നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ 18ാം മി​നി​റ്റി​ല്‍ എ.​എ​സ് ആ​ഷി​ഖും 50ാം മി​നി​റ്റി​ല്‍ ഇ​നാ​സ് റ​ഹ്‌​മാ​നും നേ​ടി​യ ഗോ​ളു​ക​ള്‍ക്കാ​ണ് കാ​ലി​ക്ക​ട്ട് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. സെ​മി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ എ​സ്ആ​ര്‍എം യൂ​ണി​വേ​ഴ്‌​സി​റ്റി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്‌​സി​റ്റി തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി കാ​ലി​ക്ക​ട്ടും അ​ണ്ണാ​മ​ലൈ​യും ഏ​ഴു പോ​യി​ന്‍റ്‌ വീ​തം നേ​ടി​യെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി കാ​ലി​ക്ക​ട്ടി​നു അ​നു​കൂ​ല​മാ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.