സ്റ്റീവൻ ജ​റാ​ര്‍ഡ് വീ​ണ്ടും ലി​വ​ര്‍പൂ​ളി​ല്‍
സ്റ്റീവൻ ജ​റാ​ര്‍ഡ് വീ​ണ്ടും ലി​വ​ര്‍പൂ​ളി​ല്‍
Saturday, January 21, 2017 2:07 PM IST
ല​ണ്ട​ന്‍: സ്റ്റീ​വ​ന്‍ ജ​റാ​ര്‍ഡ് വീ​ണ്ടും ലി​വ​ര്‍പൂ​ളി​ല്‍. ഞെ​ട്ടേ​ണ്ട. സ​ത്യ​മാ​ണ്. പ​ക്ഷേ, ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത് ക​ളി​ക്കാ​ര​നാ​യ​ല്ല, ലി​വ​ര്‍പൂ​ള്‍ അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ക​നാ​യാ​ണ്. 17 വ​ര്‍ഷം ആ​ന്‍ഫീ​ല്‍ഡി​ന്‍റെ സ്വ​ന്തം ക​ളി​ക്കാ​ര​നാ​യി​രു​ന്ന ജ​റാ​ര്‍ഡി​ന്‍റെ വ​ര​വ് ക്ല​ബ് അ​ധി​കൃ​ത​ര്‍ക്ക് ആ​വേ​ശം പ​ക​രു​ക​യാ​ണ്.

ഒ​രു വ​ലി​യ സ​ര്‍ക്കി​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​മാ​ണി​പ്പോ​ള്‍. എ​വി​ടെ എ​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ ജീ​വി​തം ആ​രം​ഭി​ച്ചു​വോ അ​വി​ടെ​ത്ത​ന്നെ വീ​ണ്ടും എ​ത്തു​ക. അ​താ​ണു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഏ​തെ​ങ്കി​ലും ഒ​രു വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മ​ല്ല. മ​റി​ച്ച് എ​നി​ക്ക് ലി​വ​ര്‍പൂ​ള്‍ ക്ല​ബ്ബി​നു വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​യാ​ല്‍ അ​താ​ണ് വ​ലി​യ കാ​ര്യം. - ജ​റാ​ര്‍ഡ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ജ​റാ​ര്‍ഡ് പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ളി​ല്‍നി​ന്ന് വി​ര​മി​ച്ച​ത്. ലോ​സാ​ഞ്ച​ല​സ് ഗാ​ല​ക്‌​സി​യി​ലായി​രു​ന്നു അ​പ്പോ​ള്‍ ജ​റാ​ര്‍ഡ് ക​ളി​ച്ചി​രു​ന്ന​ത്. 36കാ​ര​നാ​യ ജ​റാ​ര്‍ഡ് ലി​വ​ര്‍പൂ​ളി​നു വേ​ണ്ടി 710 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​നാ​യി 117 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ജ​റാ​ര്‍ഡ് 40 മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​യ​ക​നാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.