സൈ​ന സെ​മി​യി​ല്‍
സൈ​ന സെ​മി​യി​ല്‍
Friday, January 20, 2017 1:37 PM IST
ക്വാ​ലാ​ലംപുര്‍: പ​രി​ക്കി​ല്‍നി​ന്നു പൂ​ര്‍ണ മോ​ചി​ത​യാ​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ വി​സ്മ​യം സൈ​ന നെ​ഹ്‌​വാ​ള്‍ മ​ലേ​ഷ്യ​ന്‍ ഓ​പ്പ​ണ്‍ ഗ്രാ​ന്‍ഡ് പ്രീ ​ഗോ​ള്‍ഡി​ന്‍റെ സെ​മി​യി​ലെ​ത്തി. വ​ര്‍ഷ​ത്തെ ആ​ദ്യ കി​രീ​ടം തേ​ടു​ന്ന സൈ​ന ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഫി​ട്രി​യാ​നി​യെ​യാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​വ​ലം 40 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ സൈ​ന​യു​ടെ വി​ജ​യം 21-15, 21-14 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു. ഹോങ്കോം​ഗി​ന്‍റെ യി​പ് പു​യി യി​ന്‍ ആ​ണ് സെ​മി​യി​ല്‍ സൈ​ന​യു​ടെ എ​തി​രാ​ളി. അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന അ​ജ​യ് ജ​യ​റാം ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി. ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റണി സി​നി​സു​ക​യോ​ടാ​ണ് അ​ജ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 21-13, 21-8. കേ​വ​ലം 28 മി​നി​റ്റി​നു​ള്ളി​ല്‍ അ​ജ​യ് പ​രാ​ജ​യം സ​മ്മി​തി​ച്ചു.


ലോ​ക റാ​ങ്കിം​ഗി​ല്‍ എ​ട്ടാം സ്ഥാ​ന​ക്കാ​രി​യാ​യ സൈ​ന ആ​ധി​കാ​രി​ക​മാ​യ പ്ര​ക​ട​ന​മാ​ണ് 40-ാം റാ​ങ്കു​കാ​രി​യ​യാ​യ ഫി​ട്രി​യാ​നി​ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത​ത്. സെ​മി​യി​ല്‍ സൈ​ന എ​തി​രി​ടു​ന്ന ഹോ​ങ്കോം​ഗ് താ​ര​ത്തി​നെ​തി​രേ 6-2ന്‍റെ മേ​ല്‍ക്കോ​യ്മ സൈ​ന​യ്ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.