വ​മ്പ​ന്‍ അ​ട്ടി​മ​റി; ഓ​സീ​സ് ഓ​പ്പ​ണി​ല്‍നി​ന്ന് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്
വ​മ്പ​ന്‍ അ​ട്ടി​മ​റി; ഓ​സീ​സ് ഓ​പ്പ​ണി​ല്‍നി​ന്ന് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്
Thursday, January 19, 2017 2:02 PM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യി​ലൂ​ടെ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം സെ​ര്‍ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്. ലോ​ക റാ​ങ്കിം​ഗി​ല്‍ 117-ാം സ്ഥാ​ന​ത്തു​ള്ള ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ഡെ​നി​സ് ഇ​സ്‌​തോ​മി​നാ​ണ് ജോ​ക്കോ​വി​ച്ചി​നെ ര​ണ്ടാം റൗ​ണ്ടി​ല്‍ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍: 7-6(10-8), 5-7, 2-6, 7-6(7-5), 6-4.

ആ​റ് ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ജോ​ക്കോ​വി​ച്ച് ഇ​താ​ദ്യ​മാ​യാ​ണ് 68 റാ​ങ്കി​ല്‍ കൂ​ടു​ത​ലു​ള്ള ക​ളി​ക്കാ​ര​നു മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കു​ന്ന​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സെ​റ്റ് ജോ​ക്കോ​വി​ച്ച് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, നാ​ലും അ​ഞ്ചും സെ​റ്റി​ല്‍ ഡെ​നി​സ് തി​രി​ച്ച​ടി​ച്ച് സെ​ര്‍ബ് താ​ര​ത്തി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ണി​ച്ചു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ല്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്നു. സൈ​പ്ര​സി​ന്‍റെ മാ​ര്‍കോ​സ് ബ​ഗ്ഡാ​റ്റി​സി​നെ​യാ​ണ് 6-3, 6-1, 6-3ന് ​ന​ദാ​ല്‍ കീ​ഴ​ട​ക്കി​യ​ത്. ഫ്രാ​ന്‍സി​ന്‍റെ മോ​ന്‍ഫി​ല്‍സ്, കാ​ന​ഡ​യു​ടെ റോ​ണി​ക്, സ്‌​പെ​യി​നി​ന്‍റെ ഡേ​വി​ഡ് ഫെ​റ​ര്‍ തു​ട​ങ്ങി​യ​വ​രും പു​രു​ഷ സിം​ഗി​ള്‍സ് ര​ണ്ടാം റൗ​ണ്ട് ക​ട​ന്നു.

വ​നി​താ സിം​ഗി​ള്‍സി​ലും വ​മ്പ​ന്‍ അ​ട്ടി​മ​റി ന​ട​ന്നു. സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ക്രൊ​യേ​ഷ്യ​ന്‍ താ​രം മിറ്യാനലൂസിച് ബ​റോ​ണി മൂ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ പോ​ള​ണ്ടി​ന്‍റെ അഗ്‌നേ്യസ്ക റ​ഡ്വാ​ന്‍സ്‌​ക​യെ ര​ണ്ടാം റൗ​ണ്ടി​ല്‍ അ​ട്ടി​മ​റി​ച്ചു. 6-3, 6-2നാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. അ​തേ​സ​മ​യം, ര​ണ്ടാം ന​മ്പ​ര്‍ താ​രം അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ്, ആ​റാം ന​മ്പ​ര്‍ സ്ലൊ​വാ​ക്യ​യു​ടെ ഡൊ​മി​നി​ക സി​ബു​ല്‍കോ​വ, ഡെ​ന്മാ​ര്‍ക്കി​ന്‍റെ ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​കി തു​ട​ങ്ങി​യ​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.


ഇ​ന്ത്യ​ക്കു നി​രാ​ശ

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ ഡ​ബി​ള്‍സി​ല്‍നി​ന്ന് ഇ​ന്ത്യ​യു​ടെ ലി​യാ​ന്‍ഡ​ര്‍ പെ​യ്‌​സ്-​ബ്ര​സീ​ലി​ന്‍റെ ആ​ന്ദ്രേ സാ ​സ​ഖ്യം പു​റ​ത്ത്. പ​ത്താം സീ​ഡാ​യ ട്രീ​റ്റ് ഹ്യു​യി-​മാ​ക്‌​സ് മി​ര്‍ണ​യി സ​ഖ്യ​ത്തോ​ട് 6-4, 6-7(3), 4-6 എ​ന്ന സ്‌​കോ​റി​നാ​ണ് പെ​യ്‌​സ് സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പു​ര​വ് രാ​ജ-​ദി​വി​ജ് ഷാ​ര​ണ്‍ സ​ഖ്യ​വും ആ​ദ്യ റൗ​ണ്ടി​ല്‍ തോ​റ്റ് പു​റ​ത്താ​യി. ചെ​ന്നൈ ഓ​പ്പ​ണി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ രാ​ജ-​ദി​വി​ജ് സ​ഖ്യം ഫ്ര​ഞ്ച് കൂ​ട്ടു​കെ​ട്ടാ​യ ജോ​നാ​ഥ​ന്‍ എ​സ്സെ​റി​ക്-​ഫാ​ബ്രി​ക് മാ​ര്‍ട്ടി​ന്‍ സ​ഖ്യ​ത്തോ​ട് 6-7(9), 6-7(4)നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.