ആഫ്രിക്കൻ കപ്പ്: കാ​മ​റൂ​ണി​നു ജ​യം
ആഫ്രിക്കൻ കപ്പ്: കാ​മ​റൂ​ണി​നു ജ​യം
Thursday, January 19, 2017 2:02 PM IST
ലി​ബേ​ര്‍വി​ല്ലെ: ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ക​ാമ​റൂ​ണി​നു ജ​യം. ഗ്രൂ​പ്പ് എ​യി​ലെ പോ​രാ​ട്ട​ത്തി​ല്‍ കാ​മ​റൂ​ണ്‍ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ഗി​നി​യ ബി​സൗ​വി​നെ തോ​ല്‍പ്പി​ച്ചു. പി​ന്നി​ല്‍ നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ചാ​ണ് കാ​മ​റൂ​ണ്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പി​ക്വി​റ്റി ബ്രി​ട്ടോ (13)യു​ടെ ഗോ​ളി​ല്‍ ഗി​നി​യ ബി​സൗ ആ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ര​ണ്ടാം പ​കു​തി​യി​ല്‍ കാ​മ​റൂ​ണ്‍ ര​ണ്ടു ഗോ​ള​ടി​ച്ച് വി​ജ​യി​ച്ചു. സെ​ബാ​സ്റ്റി​യ​ന്‍ സെ​യ്‌​നി(61) സ​മ​നി​ല നേ​ടി​യ​പ്പോ​ള്‍ വി​ജ​യ​ഗോ​ള്‍ മൈ​ക്കി​ള്‍ ന​ഗാ​ഡു (78)നി​ന്ന് എ​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍മു​ണ്ട് താ​രം പി​യ​റി എ​മ​റി​ക് ഔ​ബാ​മെ​യാം​ഗി​ന്റെ ഗോ​ളി​ല്‍ ആ​തി​ഥേ​യ​രാ​യ ഗാ​ബ​ണ്‍ ബു​ര്‍കി​ന ഫാ​സോ​യു​മാ​യി 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.