സ്മി​ത്ത് ക​രു​ത്തി​ല്‍ കങ്കാരു
സ്മി​ത്ത് ക​രു​ത്തി​ല്‍ കങ്കാരു
Thursday, January 19, 2017 2:02 PM IST
പെ​ര്‍ത്ത്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ (108 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി മി​ക​വി​ലാ​ണ് കങ്കാ​രു​ക്ക​ള്‍ ജ​യം കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കി​യ​ത്. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ 2-1നു ​മു​ന്നി​ലെ​ത്തി. സ്‌​കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 263. ഓ​സ്‌​ട്രേ​ലി​യ 45 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ബാ​ബ​ര്‍ അ​സം 84ഉം ​സ​ര്‍ജീ​ല്‍ ഖാ​ന്‍ 50ഉം ​ഷൊ​യ്ബ് മാ​ലി​ക്, ഉ​മ​ര്‍ അ​ക്മ​ല്‍ എ​ന്നി​വ​ര്‍ 39 വീ​ത​വും റ​ണ്‍സ് നേ​ടി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി സ്മി​ത്തി​നു പി​ന്നാ​ലെ പീ​റ്റ​ര്‍ ഹാ​ന്‍ഡ്‌​സ്‌​കോ​മ്പ് 82 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി.


3000 റ​ണ്‍സ് ക്ല​ബി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ എ​ത്തി​യ ഓ​സീ​സ് താ​ര​മെ​ന്ന നേ​ട്ടം സ്മി​ത്ത് ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. 79 ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്നാ​ണ് സ്മി​ത്ത് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ബെ​വ​ന്‍, ബെ​യ്‌​ലി എ​ന്നി​വ​രു​ടെ റി​ക്കാ​ര്‍ഡാ​ണ് സ്മി​ത്ത് മ​റി​ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.