ര​ണ്ടാം ഏ​ക​ദി​നം: ഗ്രൗ​ണ്ടി​ലെ ഈ​ർ​പ്പം പ്ര​ശ്‌​ന​മാ​കും
Tuesday, January 17, 2017 2:20 PM IST
ക​ട്ട​ക്ക്: ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മൈ​താ​ന​ത്തെ ഈ​ര്‍പ്പം പ്ര​ശ്‌​ന​മാ​കും. ഇ​തോ​ടെ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​ന് വി​ജ​യി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​കും. നാ​ളെ​യാ​ണ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം. പി​ച്ചി​ന്‍റെ ക്യു​റേ​റ്റ​ര്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ഗ്രൗ​ണ്ടി​ല്‍ ഈ​ര്‍പ്പം വ​ന്നു തു​ട​ങ്ങും. ഇ​തോ​ടെ ക​ളി​യി​ല്‍ ടോ​സ് നി​ര്‍ണാ​യ​ക​മാ​കും. ക​ളി​ക്കാ​രു​ടെ മി​ക​വി​ന​പ്പു​റ​ത്ത് ഈ​ര്‍പ്പ​വും ക​ളി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഗ്രൗ​ണ്ടി​ല്‍ മ​ഞ്ഞു​തു​ള്ളി​ക​ള്‍ വീ​ണു​ണ്ടാ​കു​ന്ന ഈ​ര്‍പ്പം രൂ​ക്ഷ​മാ​ണ്. ര​ണ്ടു വ​ര്‍ഷം മു​മ്പാ​ണ് ഇ​വി​ടെ അ​വ​സാ​നം ഏ​ക​ദി​നം ന​ട​ക്കു​ന്ന​ത്. അ​ന്ന് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 363 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. ശ്രീ​ല​ങ്ക​യെ 169 റ​ണ്‍സി​നാ​ണ് അ​ന്ന് ഇ​ന്ത്യ കീ​ഴ​ട​ക്കി​യ​ത്. പ​ര​മ്പ​ര​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ 1-0നു ​മു​ന്നി​ലാ​ണ്. മഹേന്ദ്രസിംഗ് ധോണിയിൽനിന്ന് നായകപദവി ഏറ്റെടുത്ത ശേഷം ആദ്യ മത്സരത്തിൽ ഉജ്വല വിജയമാണ് വിരാട് കോഹ്‌ലി നേടിയത്. മത്സരത്തിൽ കോഹ്‌ലിക്കു പുറമെ കേദാർ ജാദവും സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഏകദിനത്തി നിറങ്ങുന്ന ടീമിന് ഇരുവരുടെയും ഫോം സംതൃപ്തി നൽകുന്നുണ്ട്. ടീം ​ഇ​ന്ന് ക​ട്ട​ക്കി​ലെ​ത്തും. 22ന് ​കോ​ല്‍ക്ക​ത്ത​യി​ലാ​ണ് മൂ​ന്നാം ഏ​ക​ദി​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.