റയലിനു ജയം, സിദാന്റെ മകനു ഗോൾ
റയലിനു ജയം, സിദാന്റെ മകനു ഗോൾ
Thursday, December 1, 2016 1:45 PM IST
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ റയൽ മാഡ്രിഡിനും അത്ലറ്റികോ മാഡ്രിഡിനും മികച്ച ജയം. ബാഴ്സലോണയ്ക്കു സമനില. റയൽ പരിശീലകൻ സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ റയൽ കൂപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു. ഒപ്പം മരിയാനോ ഡയസിന്റെ ഹാട്രിക് (1, 42, 87) മികവിൽ റയൽ 6–1ന് കൾച്ചറൽ ലിയോണസയെ തകർത്തു. 63–ാം മിനിറ്റിലായിരുന്നു എൻസോയുടെ ഗോൾ. കൂടാതെ ഹാമിഷ് റോഡ്രിഗസ് (23), സെസാർ മോർഗാഡോയുടെ (90) സെൽഫ് ഗോളും റയലിന്റെ വൻ ജയമൊരുക്കി. യെറോ ഗോൺസാലസ് (45) വകയായിരുന്നു കൾച്ചറലിന്റെ ആശ്വാസ ഗോൾ. കഴിഞ്ഞ കളിയിലെ എട്ടു പേരെ മാറ്റിയാണ് സിദാൻ ടീമിനെ ഇറക്കിയത്. പ്രധാന താരങ്ങളായ ക്രി സ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസമ, ലൂക്ക മോഡ്രിച്ച് എന്നിവർ എൽക്ലാസിക്കോയ്ക്കു മുമ്പ് വിശ്രമത്തിലാണ്.


അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ആറു ഗോളിനു ഗ്വിഹ്വേലോയെ തോൽപ്പിച്ചു. എൽ ക്ലാസികോയക്കൊരുങ്ങുന്ന ബാഴ്സലോണ പ്രമുഖരില്ലാതെയാണ് ഹെർക്കുലീസിനെതിരേ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ബാഴ്സലോണയ്ക്കു ഹെർക്കുലീസുമായി 1–1ന് സമനിലയിൽ പിരിയേണ്ടിയും വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.