ഫത്തോർഡയിൽ ഗോളുത്സവം
ഫത്തോർഡയിൽ ഗോളുത്സവം
Thursday, December 1, 2016 1:45 PM IST
മഡ്ഗാവ്: കഴിഞ്ഞ സീസണിലെ ഫൈനൽ പോരാട്ടം വീണ്ടും ആവർത്തിച്ചപ്പോൾ അന്നത്തെ തോൽവിയുടെ പ്രതികാരം ഗോവ വീട്ടി. ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിയെ ഫത്തോർഡ സ്റ്റേഡിയത്തിൽ കീഴടക്കിയത് 5–4 എന്ന സ്കോറിന്. ഓരോ നിമിഷവും ആവേശവും വിജയവും മാറിമറിഞ്ഞ മത്സരത്തിൽ സെമി മോഹങ്ങൾ അസ്തമിച്ച ഇരു ടീമും സീസണിൽ അവരുടെ അവസാന മത്സരത്തിൽ വിജയത്തിനായി പൊരുതി. ഗോവയ്ക്കായി റാഫേൽ കൊയ്ലോ (5, 76), ജോഫ്രി (21), സഹിൽ ടവോറ (68, 90+) എന്നിവർ ഗോൾ നിറച്ചു. ചെന്നൈയിനായി ജെറി ലാൽറിൻസ്വാല (4) ഡുഡു (28) ജോൺ ആർനെ റീസെ (88) എന്നിവർ സ്കോർ ചെയ്തപ്പോൾ 13–ാ മിനിറ്റിലെ ഗ്രിഗറി അർണോലിന്റെ സെൽഫ് ഗോൾ ചെന്നൈയിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. സീസണിലെ 14 മത്സരങ്ങളും പൂർത്തിയായപ്പോൾ, ചെന്നൈയിൻ 15 പോയിന്റുമായി ഏഴാം സ്‌ഥാനത്തും ഗോവ 14 പോയിന്റുമായി എട്ടാം സ്‌ഥാന ത്തുമാണ്. മുംബൈയാണ് ഒന്നാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.