യുണൈറ്റഡിനു ജയം, ആഴ്സണലിനു തോൽവി
യുണൈറ്റഡിനു ജയം, ആഴ്സണലിനു തോൽവി
Thursday, December 1, 2016 1:45 PM IST
ലണ്ടൻ: ഇംഗ്ലീഷ് ലീഗ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സതാംപ്ടണും ജയത്തോടെ സെമി ഫൈനലിലെത്തി. വെസ്റ്റ്ഹാം യുണൈറ്റഡിനെ തോൽപ്പിച്ചായിരുന്നു മാഞ്ചസ്റ്റർ അവസാന നാലിത്തെിയത്. കരുത്തരായ ആഴ്സണലിനെ അവരുടെ ഗ്രൗണ്ടിൽ കീഴടക്കിയാണ് സതാംപ്ടൺ എത്തിയത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (2, 90+3 , ആന്റണി മാർഷൽ (48,62) എന്നിവരുടെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4–1ന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകർത്തു. 35ാം മിനിറ്റിൽ ആഷ്ലി ഫ്ളെച്ചർ വെസ്റ്റ്ഹാമിനു സമനില നൽകി. എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡിന്റെ കടന്നാക്രമണത്തിൽ വെസ്റ്റ്ഹാം തകർന്നു. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്സണലിനെ തകർത്ത് സതാംപ്ടൺ സെമിയിലെത്തി. ജോർഡി ക്ലാസി (13), റയാൻ ബെർട്രാൻഡ് (38) എന്നിവരുടെ ഗോളുകളിലായിരുന്നു സതാംപ്ടൺ ജയിച്ചത്. രണ്ടു പാദങ്ങളിലുമായി നടക്കുന്ന സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ഹൾ സിറ്റിയും ലിവർപൂൾ നേരിടുന്നത് സതാംപ്ടണെയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.