കൂച്ച് ബിഹാർ: കേരളത്തിന് ഇന്നിംഗ്സ് വിജയം
Wednesday, November 30, 2016 1:47 PM IST
ആലപ്പുഴ: കൂച്ച് ബിഹാർ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയം. ഒരിന്നിംഗ്സിനും 33 റൺസിനുമാണ് കേരളം റെയിൽവേസിനെ പരാജയപ്പെടുത്തിയത്.

രണ്ടാമിന്നിംഗ്സിൽ 110 റൺസെടുക്കുന്നതിനിടെ റെയിൽവേസ് ഓൾ ഔട്ടായി. ഒന്നാം ഇന്നിംഗ്സിൽ 235 റൺസായിരുന്നു റെയിൽവേയുടെ സമ്പാദ്യം. ഡാരിൽ എസ് ഫെരാരിയോയുടെ സെഞ്ചുറി മികവിൽ ഒന്നാം ഇന്നിംഗ്സിൽ 378 റൺസായിരുന്നു കേരളം നേടിയത്. രണ്ടാമിന്നിംഗ്സിൽ 13.4 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫാണ് റെയിൽവേസിനെ തകർത്തത്. എസ്. ഫനൂഫ് മൂന്നുവിക്കറ്റ് നേടി. ഇതോടെ മത്സരത്തിൽ നിന്നും കേരളം ഏഴുപോയിന്റ് കരസ്‌ഥമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.