മുംബൈക്കെതിരേ കേരളത്തിനു മിന്നും ജയം
മുംബൈക്കെതിരേ കേരളത്തിനു മിന്നും ജയം
Thursday, October 27, 2016 11:51 AM IST
മുംബൈ : സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ മുംബൈക്കെതിരേ കേരളത്തിനു തകർപ്പൻ ജയം. 273 റൺസിനാണ് കേരളത്തിന്റെ അണ്ടർ 23 ടീം മുംബൈ ടീമിനെ തകർത്ത് വിട്ടത്. സൽമാൻ നിസാറിന്റേയും ഫാബിദ് ഫാറൂഖിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് കൂറ്റൻ ജയം സമ്മാനിച്ചത്. സ്കോർ: കേരളം:173, എട്ടിന് 415, മുംബൈ: 273, 92

100 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ ജയമെന്നത് മാറ്റു കൂട്ടുന്നു. ആദ്യ ഇന്നിംഗ്സിൽ 173ന് പുറത്തായ കേരളത്തിനെതിരെ മുംബൈ 273 റൺസെടുത്തു. എന്നാൽ, മികച്ച ബാറ്റിംഗ് പുറത്തെടുത്ത കേരളം എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 415 റൺസ് അടിച്ചുകൂട്ടി. സൽമാൻ നിസാറിന്റെയും (110) ഫാബിദ് ഫാറൂഖിന്റെയും (116)തകർപ്പൻ സെഞ്ചുറികളാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വിഷ്ണു വിനോദ് 80 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ കേവലം 92 റൺസിന് ഓൾ ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത ഫാബിദ് ഫാറൂഖാണ് മുംബൈയുടെ നട്ടെല്ല് തകർത്തത്. ആത്തിഫ് മൂന്ന് വിക്കറ്റും ബാസിൽ ഒരു വിക്കറ്റും വീഴ്ത്തി. കേരള അണ്ടർ 23 ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.