അജയ്യരായി ബയേൺ
അജയ്യരായി ബയേൺ
Thursday, October 27, 2016 11:51 AM IST
ബെർലിൻ: ജർമൻ കപ്പിൽ ആഗസ്ബർഗിനെ ബയേൺ മ്യൂണിക് 3–1ന് തകർത്തു. മൂന്നാം റൗണ്ട് മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ഫിലിപ് ലാമിലൂടെ ബയൺ മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയിൽ ജൂലിയൻ ഗ്രീനും അധിക സമയത്ത് അലാബയും ബയണിന്റെ ലീഡുയർത്തി. രണ്ടു ടീമും പെനാൽറ്റികൾ പാഴാക്കിയ മത്സരത്തിൽ ആഗ്സബെർഗിന്റെ ഏക ഗോൾ 68–ാം മിനിറ്റിൽ ടോംഗ് വോൺ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.