സിബിഎസ്ഇ സംസ്‌ഥാന കബഡിക്കു തുടക്കം
Thursday, October 27, 2016 11:51 AM IST
തൃശൂർ: സിബിഎസ്ഇ സംസ്‌ഥാന കബഡി ചാമ്പ്യൻഷിപ്പ് പാടൂക്കാട് കോ ഓപ്പറേറ്റീവ് സ്കൂളിൽ ആരംഭിച്ചു.

ആതിഥേയരായ കോ– ഓപറേറ്റീവ് സ്കൂൾ പാടൂക്കാട്, പ്രശാന്തി വിദ്യാകേന്ദ്രം കാസർഗോഡ്, അംബിക ഇംഗ്ലീഷ് സ്കൂൾ കാസർഗോഡ്, എസ്എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി എന്നീ സ്കൂളുകൾ ആൺകുട്ടികളുടെ വിഭാഗത്തിലും വ്യാസ വിദ്യാലയം കോഴിക്കോട്, മർക്കുസുൽ ഉലും ഇംഗ്ലീഷ് സ്കൂൾ കൊണ്ടോട്ടി, ഗുരുകുലം പബ്ലിക് സ്കൂൾ വെങ്ങിണിശേരി, എസ്എൻ വിദ്യാഭവൻ നാട്ടിക സ്കൂളുകൾ പെൺകുട്ടികളുടെ വിഭാഗത്തിലും സെമിഫൈനലിലെത്തി. 25 ടീമുകളാണു മത്സരിക്കുന്നത്. 320 താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ ഫൈനൽ ഇന്നു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.