മൗറീഞ്ഞോ വീണ്ടും പെട്ടു
മൗറീഞ്ഞോ വീണ്ടും പെട്ടു
Thursday, October 27, 2016 11:51 AM IST
മാഞ്ചസ്റ്റർ: ലിവർപൂളിനെതിരേ നടന്ന മത്സരം നിയന്ത്രിക്കാൻ റഫറി ആന്റണി ടെയ്ലറിനെ നിയോഗിച്ചതിനെതിരേയുള്ള പരാമർശത്തിൽ മാഞ്ചസ്റ്റർ കോച്ച് ഹൊസെ മൗറീഞ്ഞോയ്ക്കെതിരേ നടപടി വന്നേക്കും. ലിവർപൂളിനെതിനെ ആൻഫീൽഡിൽ നടന്ന മത്സരം മാഞ്ചസ്റ്ററിൽ നിന്നുള്ള ടെയ്ലർക്കു സമ്മർദം സൃഷ്‌ടിക്കുമെന്നായിരുന്നു മൗറീഞ്ഞോ മത്സരത്തിനു മുമ്പ് പറഞ്ഞത്.

റഫറികളെ തീരുമാനിക്കുന്നത് സംബന്ധിച്ച് ടീമുകളുടെ മാനേജർമാർ അഭിപ്രായം പറയരുതെന്നാണു നിയമം. ഈ മാസം 31 വരെ മൗറീഞ്ഞോയ്ക്ക് തന്റെ വാദം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.


സമനിലയിൽ കലാശിച്ച മത്സരത്തിൽ നാലു മാഞ്ചസ്റ്റർ താരങ്ങൾക്കാണ് ടെയ്ലർ മഞ്ഞക്കാർഡ് നൽകിയത്. ഇതാദ്യമായല്ല പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ മൗറീഞ്ഞോയ്ക്ക് ഫുട്ബോൾ അസോസിയേഷന്റെ നടപടി വരുന്നത്. ചെൽസി കോച്ചായിരിക്കെ ഒന്നിലേറെ തവണ പിഴ ശിക്ഷയും മൗറീഞ്ഞോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.