സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്; അതിവേഗം നീന്തിക്കയറി തലസ്‌ഥാനം
സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ്; അതിവേഗം നീന്തിക്കയറി തലസ്‌ഥാനം
Wednesday, October 26, 2016 12:05 PM IST
തൃശൂർ: അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ് ഇന്നു സമാപിക്കാനിരിക്കെ മൂന്നാംദിനത്തിലും തിരുവനന്തപുരത്തിന്റെ അതിവേഗ കുതിപ്പ് തുടരുന്നു. 106 മത്സരങ്ങളിൽ 85 എണ്ണം പൂർത്തിയായപ്പോൾ കുളത്തിലെ കണക്കിൽ ബഹുദൂരം മുന്നിലാണു തലസ്‌ഥാനം(576 പോയിന്റ്). എറണാകുളവും(113), തൃശൂരും(108) ആണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ. 57 പോയിന്റോടെ കോട്ടയം നാലാം സ്‌ഥാനത്തും 13 പോയിന്റോടെ കോഴിക്കോട് അഞ്ചാം സ്‌ഥാനത്തുമാണ്. ആദ്യ രണ്ടു ദിനങ്ങളിലെയും ആധിപത്യം ഇന്നലെയും തുടർന്നതോടെ ചാമ്പ്യൻഷിപ്പിൽ ഏകപക്ഷീയമായ ഫിനിഷിംഗിലേക്കു നീങ്ങുകയാണ് അനന്തപുരി.

ജൂണിയർ ബോയ്സ് വിഭാഗം 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ജോർജ് കദളിക്കാട്ടിൽ(വടകര എസ്എൻ എച്ച്എസ്എസ്) പുതിയ മീറ്റ് റിക്കാർഡിട്ടു. 1:09:80 ആണ് സമയം. സീനിയർ ബോയ്സ് വിഭാഗം 50 മീറ്റർ ഫ്രീസ്റ്റൈലിൽ




അഭിജിത്ത് ഗഗാറിനും (കളമശേരി രാജഗിരി എച്ച്എസ്എസ്) റിക്കാർഡ് കുറിച്ചു. 0:25:25 ആണ് സമയം. ചാമ്പ്യൻഷിപ്പിൽ ഇതുവരെ അഞ്ച് വ്യക്‌തിഗത റിക്കാർഡുകളും ടീം ഇനത്തിൽ ഒരു റിക്കാർഡുമാണു തിരുത്തപ്പെട്ടത്.

സമാപന ദിനമായ ഇന്ന് 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക് എന്നിവയിൽ വിവിധ വിഭാഗം മത്സരങ്ങളും എല്ലാ വിഭാഗങ്ങളിലുമായി 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക് എന്നിവയിൽ ഫൈനലുകളും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.