ആൻഡേഴ്സന്റെ കാര്യം സംശയത്തിൽ
ആൻഡേഴ്സന്റെ കാര്യം സംശയത്തിൽ
Wednesday, October 26, 2016 12:05 PM IST
ലണ്ടൻ: ഇംഗ്ലണ്ട് പേസ് ബൗളർ ജയിംസ് ആൻഡേഴ്സൺ ഇന്ത്യൻ പര്യടനത്തിനുണ്ടാകുമോ എന്ന കാര്യം സംശയത്തിൽ. ആൻഡേഴ്സണെ ഉൾപ്പെടുത്താതെയുള്ള പതിനാറംഗ സംഘത്തെയാണ് ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. തോളിനേറ്റ പരിക്കിനെത്തുടർന്നാണ് ആൻഡേഴ്സണെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അടുത്തമാസം ഒമ്പതിനു തുടങ്ങുന്ന ആദ്യ ടെസ്റ്റ് ആൻഡേഴ്സണു നഷ്‌ടമാകും. രാജ്കോട്ടാണ് ഒന്നാം ടെസ്റ്റിനു വേദിയാകുന്നത്. വൈദ്യപരിശോധനയിൽ വിജയിച്ചാൽ ആൻഡേഴ്സണു ടീമിൽ സ്‌ഥാനം നേടാനാകും. ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ആൻഡേഴ്സൺ–473 വിക്കറ്റ്. ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനത്തിലും ആൻഡേഴ്സണു സ്‌ഥാനം പിടിക്കാനായില്ല. കാൽക്കുഴയ്ക്കേറ്റ പരിക്കിനെത്തുർന്ന് ഇംഗ്ലണ്ട് ടീമിൽ മാർക്ക് വുഡിനും അവസരം നഷ്‌ടമായി. സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ്, സ്റ്റീവൻ ഫിൻ, ജേക് ബെൽ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പേസർമാർ. മോയിൻ അലി, അദിൽ റഷീദ്, ഗാരത് ബാറ്റി, സഫർ അൻസാരി എന്നിവർ സ്പിൻ കൈകാര്യം ചെയ്യും. അലിസ്റ്റർ കുക്കാണ് ടീം നായകൻ.


രാജ്കോട്ടിനു പുറമേ വിശാഖപട്ടണം, മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും മത്സരം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.