ഡൽഹി മാരത്തണിൽ ഓടാൻ അസഫ പവൽ എത്തും
ഡൽഹി മാരത്തണിൽ ഓടാൻ അസഫ പവൽ എത്തും
Wednesday, October 26, 2016 12:05 PM IST
ന്യൂഡൽഹി: ഒളിംമ്പിക് ചാമ്പ്യനും 100 മീറ്ററിൽ മുൻ ലോക റിക്കാർഡിനുടമയുമായ അസഫ പവൽ ഡൽഹി മാരത്തണിൽ പങ്കെടുക്കാനെത്തും. അടുത്ത മാസം 20ന് അരങ്ങേറുന്ന ഡൽഹി ഹാഫ് മാരത്തണിൽ ഓടാനെത്തുന്നതിനെ പറ്റി ഏറെ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഇന്ത്യയിലേക്കു വരാനും അവിടുത്തെ ജനങ്ങളുടെ അദ്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങൾക്കുമായി കാത്തിരിക്കുകയാണെന്ന് ജമൈക്കൻ താരം പറഞ്ഞു.

ഉസൈൻ ബോൾട്ടിനു മുമ്പ് 100 മീറ്ററിൽ ലോക റിക്കാർഡുകാരനായിരുന്നു മുപ്പത്തിമൂന്നുകാരനായ പവൽ. 9.77, 9.74 എന്നീ സമയങ്ങൾ കുറിച്ചു 2005 മുതൽ 2008 വരെ 100 മീറ്ററിലെ രാജാവായിരുന്നു. 97 പ്രാവശ്യം 10 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്ത് ചരിത്രം സൃഷ്‌ടിച്ച പവൽ 2008, 2016 ഒളിമ്പിക്സുകളിൽ 4–100 മീറ്റർ റിലെയിൽ ജമൈക്കയ്ക്കായി സ്വർണം നേടിയട്ടുണ്ട്.


ഡൽഹി മാരത്തണിൽ 34,000 പേരാണു പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.