അതിവേഗം, ബഹുദൂരം അനന്തപുരി
അതിവേഗം, ബഹുദൂരം അനന്തപുരി
Tuesday, October 25, 2016 11:56 AM IST
തൃശൂർ: അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സംസ്‌ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിലും അനന്തപുരി ആധിപത്യം തുടർന്നു. 106 മത്സരങ്ങളിൽ 59 എണ്ണം പൂർത്തിയായപ്പോൾ കുളത്തിൽ ഏകപക്ഷീയമായ മുൻതൂക്കത്തോടെ തിരുവനന്തപുരം (413 പോയിന്റ്) അതിവേഗം മുന്നേറുകയാണ്. എറണാകുളം(83 പോയിന്റ്), തൃശൂർ(70 പോയിന്റ്), കോട്ടയം(36 പോയിന്റ്) ജില്ലകൾ ബഹുദൂരം പിന്നിലാണ്.

ആദ്യദിനത്തിലെ ആധിപത്യം കൂടുതൽ മെച്ചപ്പെടുത്തിയാണ് തിരുവനന്തപുരം ഇന്നലെയും കുതിപ്പ് തുടർന്നത്. 200 മീറ്റർ വ്യക്‌തിഗത മെഡ്ലെ ജൂണിയർ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരം നന്തിയോട് എസ്കെവിഎച്ച്എസ്എസിലെ എൽ.എസ്. ലക്ഷ്മി (0:13:77) പുതിയ മീറ്റ് റിക്കാർഡിട്ടു.


1500, 400, 50 മീറ്റർ ഫ്രീസ്റ്റൈൽ, 400 മീറ്റർ വ്യക്‌തിഗത മെഡ്ലെ, മെഡ്ലെ റിലേ, 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക് മത്സരങ്ങളും വാട്ടർപോളോ സെമിഫൈനലും, 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക് എന്നീ മത്സരങ്ങളിലെ ഫൈനലും ഇന്നു നടക്കും.

ഇന്നും നാളെയുമായി 47 മത്സരങ്ങൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.