ഗിരിദീപം ട്രോഫി 28 മുതൽ
Tuesday, October 25, 2016 11:56 AM IST
കോട്ടയം: ഗിരിദീപം ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങൾ 28നു തുടക്കമാകും. 26–ാമത് ഓൾ ഇന്ത്യ ഗിരിദീപം ട്രോഫി ബാസ്കറ്റ് ബോൾ, 11–ാമതു വോളിബോൾ, 10–ാമതു മിനി ബാസ്കറ്റ് ബോൾ, രണ്ടാമത് ഓൾ കേരള ഇന്റർകോളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റുകൾ 28 മുതൽ 31 വരെ നടക്കും. 28നു രാവിലെ ഒമ്പതിനു മത്സരത്തിനു തുടക്കംകുറിച്ച് കൊടിയേറ്റ്. വോളിബോൾ ടൂർണമെന്റ് ഐജി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. ബഥനി ആശ്രമം സുപ്പീരിയർ ജനറൽ റവ.ഡോ. ജോസ് കുരുവിള പീടികയിൽ അധ്യക്ഷത വഹിക്കും. ഗീതു അന്ന ജോസ് മുഖ്യാതിഥിയായിരിക്കും. ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ, സജി വർഗീസ് എന്നിവർ പ്രസംഗിക്കും.

30നു നടക്കുന്ന സമ്മേളനത്തിൽ ബഥനി നവജ്യോതി പ്രൊവിൻസ് വൈസ് പ്രൊവിൻഷ്യാൾ ഫാ. ജോർജ് തോമസ് കല്ലുങ്കൽ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എംപി സമ്മാനദാനം നിർവഹിക്കും. 31നു നടക്കുന്ന സമ്മേളനത്തിൽ ബഥനി നവജ്യോതി പ്രൊവിൻസ് പ്രാവിൻഷ്യാൾ സുപ്പീരിയർ ഫാ. വില്യം നെടുമ്പുറത്ത് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ സമ്മാനദാനം നിർവഹിക്കും. റവ.ഡോ. വർഗീസ് കൈപ്പനടുക്ക പ്രസംഗിക്കും.


നാലു ദിവസങ്ങളിലായി ഗിരിദീപം കാമ്പസിലെ വിവിധ കോർട്ടുകളിൽ 60ൽപ്പരം മത്സരങ്ങൾ നടക്കും. ബാസ്കറ്റ് ബോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാ. ആഗ്നൽ സ്കൂൾ മുംബൈ, ലേഡി ശിവസ്വാമി ചെന്നൈ, സെന്റ് ജോസഫ്സ് സ്കൂൾ ആലപ്പുഴ, ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് കോഴഞ്ചേരി, എസ്എച്ച് സിഎംഐ പബ്ലിക് സ്കൂൾ തേവര, മിനി വിഭാഗത്തിൽ ഡോൺബോസ്കോ വടുതല, സെന്റ് ജോൺസ് അഞ്ചൽ, എകെഎം ചങ്ങനാശേരി, വോളിബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്ഡിവിഎച്ച് എസ്എസ് പേരാമംഗലം, ഗവൺമെന്റ് എച്ച് എസ്എസ് കിഴക്കൻചേരി, ജിവി രാജ തിരുവനന്തപുരം, കോളജ് തലത്തിൽ പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം മാർ ബസേലിയോസ്, തൃശൂർ കേരളവർമ കോളജ്, വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ്, കോഴിക്കോട് പ്രൊവിഡൻസ്, ആലുവ സെന്റ് സേവ്യേഴ്സ്, അഞ്ചൽ സെന്റ് ജോൺസ് തുടങ്ങിയ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരും കൂടാതെ എല്ലാ വിഭാഗങ്ങളിലും ആതിഥേയ ടീമുകളും മത്സരത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ റവ.ഡോ. വർഗീസ് കൈപ്പനടുക്ക, ബിജു ടി. തേമാൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.