സുരേഷ് റെയ്ന വീണ്ടും ടീമിനു പുറത്ത്
സുരേഷ് റെയ്ന വീണ്ടും ടീമിനു പുറത്ത്
Monday, October 24, 2016 11:53 AM IST
മുംബൈ: ന്യൂസിലൻഡിനെതിരേയുള്ള അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പനി മൂലം കഴിഞ്ഞ മൂന്നു മത്സരങ്ങളും നഷ്‌ടമായ സുരേഷ് റെയ്നയെ ടീമിൽനിന്നും ഒഴിവാക്കി. എന്നാൽ, പകരക്കാരനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല. ബാക്കി ടീമിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പൂർണ കായികക്ഷമത വീണ്ടെടുക്കാൻ റെയ്നയ്ക്കു സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2–1ന് മുമ്പിലാണ്.


ഇന്ത്യൻ ടീം: മഹേന്ദ്രസിംഗ് ധോണി(ക്യാപ്റ്റൻ), രോഹിത് ശർമ, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡെ, അക്സർ പട്ടേൽ, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാൽ കുൽക്കർണി, ഉമേഷ് യാദവ്, മൻദീപ് സിംഗ്, കേദാർ യാദവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.