രഞ്ജി: കേരളത്തെ രോഹൻ പ്രേം നയിക്കും
രഞ്ജി: കേരളത്തെ രോഹൻ പ്രേം നയിക്കും
Tuesday, September 27, 2016 11:29 AM IST
ആലപ്പുഴ: 2016–17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ പ്രേമാണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. നിഖിലേഷ് സുരേന്ദ്രൻ, സന്ദീപ് എസ്. വാര്യർ, വി.എ. ജഗദീഷ്, ബേസിൽ തമ്പി, ഭവിൻ തക്കർ, മനു കൃഷ്ണൻ, ജലജ് സക്സേന, റോബർട്ട് ഫെർണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, മോനീഷ് കെ, വിനോദ്കുമാറ, ഇഖ്ബാൽ അബ്ദുള്ള എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. ഹൈദരാബാദ്, ഹരിയാന, ഹിമാചൽപ്രദേശ്, ത്രിപുര, സർവീസസ്, ഗോവ, ജമ്മുകാഷ്മീർ, ആന്ധ്ര, ഛത്തീസ്ഗഢ് എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് സിയിലാണ് കേരളം ഇത്തവണ മത്സരിക്കുക. ജമ്മു –കാഷ്മീരുമായുള്ള കേരളത്തിന്റെ ആദ്യമത്സരം ഒക്ടോബർ ആറിന് കോൽക്കത്തയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ആരംഭിക്കും.




മറ്റ് മത്സരങ്ങൾ: കേരളം–ഹിമാചൽപ്രദേശ്–ഒക്ടോബർ –13 (ഈഡൻ ഗാർഡൻസ്, കോൽക്കത്ത), കേരളം– ഹൈദരാബാദ്–ഒക്ടോബർ –20 (കെ.ഐ.ഐ.ടി സ്റ്റേഡിയം ഭുവനേശ്വർ), കേരളം– ചത്തീസ്ഗഢ് –ഒക്ടോബർ –27 (ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയം, റാഞ്ചി), കേരള ഹരിയാന –നവംബർ –അഞ്ച് (സവായ് മാൻസിംഗ് സ്റ്റേഡിയം, ജയ്പൂർ), കേരളം –ഗോവ –നവംബർ 13 (ബ്രാബോൺ സ്റ്റേഡിയം മുംബൈ), കേരള –ആന്ധ്ര –നവംബർ 21 (ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി), കേരള –ത്രിപുര –നവംബർ 29 (ബാരാബതി സ്റ്റേഡിയം, കട്ടക്), കേരളം –സർവീസസ് –ഡിസംബർ –7 (കർണൈൽ സിംഗ് സ്റ്റേഡിയം, ഡെൽഹി).

കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവാണ് ടീമിനെ പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.