അടുത്ത മത്സരം ജയിച്ചാൽ ഇന്ത്യ ഒറ്റയ്ക്ക് ഒന്നാമത്
Tuesday, September 27, 2016 11:29 AM IST
കോൽക്കത്ത: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ജയിക്കാനായാൽ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒറ്റയ്ക്ക് ഒന്നാം റാങ്കിലെത്തും. നിലവിൽ ഒന്നാം റാങ്ക് പാക്കിസ്‌ഥാനുമായി പങ്കിടുകയാണ് ഇന്ത്യ. വെള്ളിയാഴ്ച മുതൽ കോൽക്കത്തയിലാണ് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിൽ ഇന്ത്യ ന്യൂസിലൻഡിനെ 197 റൺസിനു പരാജയപ്പെടുത്തിയിരുന്നു. 111 പോയിന്റു വീതം നേടി പാക്കിസ്‌ഥാനും ഇന്ത്യയുടെ ഒപ്പമാണ്. അടുത്ത മത്സരത്തിലും ജയം നിലനിർത്താനായാൽ ഇന്ത്യ 112 പോയിന്റുമായി ഒറ്റയ്ക്ക് ഒന്നാം സ്‌ഥാനത്തെത്തും. ആദ്യ മത്സരത്തിലെ മികച്ച പ്രകടത്തോടെ അശ്വിൻ ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണെയാണ് അദ്ദേഹംമറികടന്നത്. ദക്ഷിണാഫ്രിക്കയുടെ സീമർ ഡെയ്ൽ സറ്റെയിനാണ് ഒന്നാമത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.