കാരംസ് ചാമ്പ്യൻഷിപ്പ്: പി.കെ. ഷാൻവർ ചാമ്പ്യൻ
Tuesday, September 27, 2016 11:18 AM IST
കൊച്ചി: എറണാകുളം വൈഎംസിഎയും സംസ്‌ഥാന കാരംസ് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച സംസ്‌ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന്റെ പി.കെ. ഷാൻവർ ചാമ്പ്യനായി. ഫൈനലിൽ എറണാകുളത്തിന്റെ തന്നെ എം.എം. സന്തോഷിനെയാണ് (23–25, 25–15, 25–24) പരാജയപ്പെടുത്തിയത്. ഡബിൾസ് വിഭാഗത്തിൽ പി.കെ. ഷാൻവർ, സന്തോഷ് സഖ്യം, റെജികുമാർ, അനിൽകുമാർ സഖ്യത്തെ പരാജയപ്പെടുത്തി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. വനിതാവിഭാഗം ഫൈനലിൽ തിരുവനന്തപുരത്തിന്റെ ശാരദാംബാൽ എറണാകുളത്തിന്റെ കെ.കെ. സുമതിയെ (25–13, 25–14) പരാജയപ്പെടുത്തി ഓന്നാം സ്‌ഥാനം നേടി. വിവിധ ജില്ലകളിൽനിന്നായി 125ൽപരം കളിക്കാർ മത്സരത്തിൽ പങ്കെടുത്തു. വൈഎംസിഎ പ്രസിഡന്റ് പി.ജെ. കുര്യാച്ചൻ സമ്മാനദാനം നിർവഹിച്ചു. തോമസ് ഏബ്രഹാം, എം.പി. ചന്ദ്രശേഖരൻ, സസുറുദ്ദീൻ, എൻ.വി. എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.