ഇന്ത്യക്ക് ഒന്നാം റാങ്ക്
Monday, September 26, 2016 10:27 AM IST
ദുബായ്: അഞ്ഞൂറാം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ചരിത്ര ജയം നേടിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഒന്നാം സ്‌ഥാനം. പാക്കിസ്‌ഥാനെ പിന്തള്ളിയാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഒന്നാം സ്‌ഥാനത്തെത്തിയത്. നേരത്തെ വെസ്റ്റിൻഡീസിനെതിരെ പരമ്പര ജയത്തോടെ ഇന്ത്യ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയിരുന്നു. എന്നാൽ, ആ ഒന്നാം സ്‌ഥാനം അധികദിവസം നീണ്ടില്ല. ഇംഗ്ലണ്ടിനെതിരെ പാകിസ്‌ഥാൻ ടെസ്റ്റ് പരമ്പര സമനില പിടിച്ചതും വിൻഡീസിനെതിരെ അവസാന ടെസ്റ്റുകൾ മഴമൂലം ഉപേക്ഷിച്ചതും ഇന്ത്യക്കു തിരിച്ചടിയായി. വിജയത്തോടെ ഇന്ത്യക്കും പാക്കിസ്‌ഥാനും 111 പോയിന്റ് വീതമാണുള്ളത്. ഒരു ടെസ്റ്റ് കൂടി ജയിക്കാനായാൽ പോയിന്റ് നിലയിൽ ഇന്ത്യ മുന്നേറും. എന്നാൽ, ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെ നേരിടുന്ന പാക്കിസ്‌ഥാൻ പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യയുടെ സ്‌ഥാനത്തിന് ഇളക്കം തട്ടും. എന്നാൽ, മികച്ച മാർജിനിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യ ഒന്നാം സ്‌ഥാനം അരക്കിട്ടുറപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.