ക്രെയ്ഗിനു പരിക്ക്: പരമ്പര നഷ്‌ടമാകും
ക്രെയ്ഗിനു പരിക്ക്: പരമ്പര നഷ്‌ടമാകും
Monday, September 26, 2016 10:27 AM IST
കാൺപുർ: ന്യൂസിലൻഡ് സ്പിന്നർ മാർക് ക്രെയ്ഗിന് ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പേശീവലിവിനെ തുടർന്നാണ് ക്രെയ്ഗിനെ ഒഴിവാക്കിയത്. സ്പിന്നർ ജീത്തൻ പട്ടേൽ പകരം ടീമിലെത്തി. 2013 ജനുവരിയിലാണ് പട്ടേൽ ഒടുവിൽ ന്യൂസിലൻഡ് കുപ്പായം അണിഞ്ഞത്.കാൺപുരിൽ നന്നായി പന്തെറിഞ്ഞ ക്രെയ്ഗിന്റെ അഭാവം കിവീസിന് കനത്ത തിരിച്ചടിയാണെന്ന് കോച്ച് മൈക്ക് ഹെസൺ പറഞ്ഞു. നാലാഴ്ചത്തെ വിശ്രമമാണ് ക്രെയ്ഗിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇന്ത്യൻ പര്യടനത്തിന് എത്തിയ കിവീസിനെ പരിക്ക് വേട്ടയാടുകയാണ്. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് ടിം സൗത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ ജയിംസ് നീഷത്തിന് കാൺപുർ ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞിരുന്നു. വിക്കറ്റ് കീപ്പർ ബി.ജെ.വാട്ലിംഗും പരിക്കിന്റെ പിടിയിലാണ്. അതിനിടെയാണ് സ്പിന്നർ മാർക് ക്രെയ്ഗും നാട്ടിലേക്കു മടങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.