അത്ലറ്റിക്കോയ്ക്കു തകർപ്പൻ ജയം
Monday, September 26, 2016 10:27 AM IST
മാഡ്രിഡ്: സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാന്റെ ഗോൾമികവിൽ ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം. പത്തു പേരുമായി കളിച്ച ഡി പോർട്ടീവ ലാ കൊരുണയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. 70–ാം മിനിറ്റിൽ കെവിൻ ഗമെയ്റോയുടെ പാസിലായിരുന്നു ഗ്രീസ്മാന്റെ ഗോൾ.

ജയത്തോടെ അത്ലറ്റിക്കോ പോയിന്റ് പട്ടികയിൽ മൂന്നാം സ്‌ഥാനത്തെത്തി. ടീമിന് 12 പോയിന്റാണുള്ളത്. 14 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്‌ഥാനത്തു തുടരുമ്പോൾ ഒരു പോയിന്റ് കുറവുള്ള ബാഴ്സലോണ രണ്ടാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.