അയർലൻഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റൻ ജയം
അയർലൻഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റൻ ജയം
Monday, September 26, 2016 10:27 AM IST
ബെനോനി: ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ടെംബ ബാവുമ നേടിയ സെഞ്ചുറിയുടെ മികവിൽ അയർലൻഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 206 റൺസിന്റെ കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് 354 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 148 റൺസിലൊതുങ്ങി.

ഓപ്പണിംഗ് വിക്കറ്റിൽ ബാവുമയും(113) ക്വാന്റൺ ഡി കോക്കും(82) പടുത്തുയർത്തിയ 159 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് അടിത്തറയായത്. അവസാന ഓവറുകളിൽ അതിവേഗ അർധസെഞ്ചുറിയുമായി ഫർഹാൻ ബെഹാർദിനും(22 പന്തിൽ 50) ജെ.പി. ഡുമിനിയും(43 പന്തിൽ 52) കളം നിറഞ്ഞതോടെ സ്കോർ 350 കടന്നു.


മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് തകർന്നടിഞ്ഞു. കെവിൻ ഒബ്രിയനാണ്(41) ഐറിഷ് നിരയിൽ ടോപ് സ്കോറർ. ഡുമിനി നാലു വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.