ലോധ ശിപാർശ നടപ്പിലാക്കുക ദുഷ്കരമെന്ന്
Sunday, September 25, 2016 11:11 AM IST
കാൺപുർ: ലോധ കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പിലാക്കുക വളരെ ദുഷ്കരമെന്ന് മുൻ നായകരായ കപിൽ ദേവും സുനിൽ ഗാവസ്കറും. വാതുവയ്പ് വിവാദത്തെത്തുടർന്ന് സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മീഷൻ ബിസിസിഐയിൽ നിരവധി പരിഷ്കാരങ്ങൾ നിർദേശിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട നിർദേശങ്ങളിൽ ഒന്നായിരുന്നു ഒരു സംസ്‌ഥാനത്തിന് ഒരു വോട്ട് മാത്രമേ അനുവദിക്കുകയുള്ളൂ എന്നത്. ലോധ കമ്മീഷന്റെ ഈ പരിഷ്കാരം നടപ്പിലാക്കാൻ വളരെ പ്രയാസമാണെന്നാണ് സുനിൽ ഗാവസ്കറിന്റെ നിലപാട്. ഇന്നലെ വരെ പിന്തുടർന്ന രീതി ഒരു സുപ്രഭാതത്തിൽ മാറ്റണമെന്നു പറഞ്ഞാൽ അത്ര എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സെലക്ടർക്ക് അഞ്ചു വർഷത്തെ കാലാവധിയെങ്കിലും ലഭിക്കണമെന്നാണ് കപിലിന്റെ അഭിപ്രായം. സെലക്ടർമാരുടെ കാലാവധി മൂന്നു വർഷമായി ലോധ കമ്മീഷൻ കുറച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.