സെവാഗിനെ പരിഹസിച്ചു വീണ്ടും മോർഗൻ
സെവാഗിനെ പരിഹസിച്ചു വീണ്ടും മോർഗൻ
Saturday, September 24, 2016 11:36 AM IST
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിനെ പരിഹസിച്ച് വീണ്ടും ബ്രിട്ടീഷ് പത്രപ്രവർത്തകൻ പിയേഴ്സ് മോർഗൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിന്റെ ഡ്രസിംഗ് റൂം സന്ദർശിച്ച ശേഷം അവിടെ നിന്നെടുത്ത സെൽഫി സെവാഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മോർഗൻ ട്വിറ്ററിൽ പരിഹസിച്ചുകൊണ്ടെത്തിയത്. ഇന്ത്യൻ താരം ഹർഭജൻ സിംഗ്, കമന്റേറ്റർ ഹർഷ ഭോഗ്ലെ, ബോളിവുഡ് നടി നേഹ ധൂപിയ എന്നിവർക്കൊപ്പമാണ് സെവാഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്സണലിന്റെ ഹോം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയത്.

സെവാഗ് ആഴ്സണലിനായി ഫുട്ബോൾ കളിക്കണമെന്നും ശനിയാഴ്ച ചെൽസിയുമായുള്ള മത്സരത്തിൽ കളത്തിലിറങ്ങണമെന്നുമാണ് മോർഗൻ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. സെവാഗ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സെവാഗിന്റെ ഉശിരൻ മറുപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


നേരത്തെ, റിയോ ഒളിമ്പിക്സിൽ രണ്ടു മെഡൽ മെഡൽ നേടിയതിൽ രാജ്യവ്യാപകമായി ആഘോഷം സംഘടിപ്പിച്ച ഇന്ത്യയെ പരിഹസിച്ച മോർഗനു ചുട്ടമറുപടി സെവാഗ് നൽകിയിരുന്നു.

ഇന്ത്യക്കാർ ചെറിയ സന്തോഷങ്ങളെയും താലോലിക്കുന്നു എന്നാക്ഷേപിച്ച മോർഗനോട് ക്രിക്കറ്റ് കണ്ടുപിടിച്ചിട്ടും ലോകകപ്പ് കിരീടം നേടാൻ കഴിയാത്ത ഇംഗ്ലീഷ് ടീം വീണ്ടും അതിനായി കളിക്കുന്നില്ലേ എന്നു വീരു ചോദിച്ചിരുന്നു. ഇതിനനുകൂലമായി ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.