ലൂർദിയൻ ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിനു തുടക്കമായി
ലൂർദിയൻ ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിനു തുടക്കമായി
Tuesday, August 23, 2016 11:17 AM IST
കോട്ടയം: ലൂർദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പതിമൂന്നാമത് ലൂർദിയൻ ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിനു തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ലൂർദ് സ്കൂൾ വിജയിച്ചു.

സെന്റ് മേരീസ് ചമ്പക്കുളത്തിനെ (30–16)യാണു പരാജയപ്പെടുത്തിയത്. ലൂർദിന്റെ അതുൽ തോമസ് കുര്യൻ (10 പോയിന്റ്) സെന്റ്. മേരീസ് ചമ്പക്കുളത്തിന്റെ നെൽവിൻ കെ. കുര്യാക്കോസ് (10 പോയിന്റ്) എന്നിവർ ടോപ് സ്കോറർമാരായി. രാവിലെ നടന്ന മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനം എൽപിഎസ് കോട്ടയത്തിനെയും, എസ്എച്ച് തേവര എസ്എച്ച് ചങ്ങനാശേരിയെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമൽ കോട്ടയം ലൂർദ് കോട്ടയത്തിനെയും, ഗിരിദീപം കോട്ടയം എൽപിഎസ് കോട്ടയത്തിനെയും പരാജയപ്പെടുത്തി.


ബാസ്കറ്റ് ബോൾ ടൂർണമെന്റ് അർജുന അവാർഡ് ജേതാവും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആന്റണി മാത്യൂസ് പതാക ഉയർത്തി. ഉദ്ഘാടനസമ്മേളനത്തിൽ മാനേജർ റവ.ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിച്ചു.

മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. പി.ആർ. സോന മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. മനോജ് കറുകയിൽ, മുനിസിപ്പൽ കൗൺസിലർ ടി.എൻ. ഹരികുമാർ, ട്രസ്റ്റിമാരായ ഡോ. മാത്യു പാറക്കൽ, കെ.എ. ഏബ്രഹാം കല്ലറക്കൽ, കൺവീനർ ബി. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.