അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ: ഫിഫ സംഘം കലൂർ സ്റ്റേഡിയം പരിശോധിക്കും
Monday, August 22, 2016 1:17 PM IST
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഒക്ടോബർ 18 ന് ഫിഫയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്റ്റേഡിയം പരിശോധിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ. ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.


ഫിഫയുടെ അന്തിമപരിശോധന ഒക്ടോബർ 18നാണ്. ഇതിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇതിനുമുമ്പ് ഒക്ടോബർ 10ന് കായികമന്ത്രി ഇ.പി. ജയരാജനും താനും എംഎൽഎമാരുമടങ്ങുന്ന നിയമസഭാ പ്രതിനിധി സംഘം സ്റ്റേഡിയം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തുമെന്നും ജലീൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.