യോഗേശ്വറും വീണു; പെൺപെരുമയിൽ മടക്കം
യോഗേശ്വറും വീണു; പെൺപെരുമയിൽ മടക്കം
Sunday, August 21, 2016 11:25 AM IST
റിയോ ഡി ഷാനെറോ: യോഗേശ്വറിനും ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾ കാക്കാനായില്ല. ലണ്ടനിൽ വെങ്കലം നേടിയ യോഗേശ്വർ ദത്ത് 65 കിലോഗ്രാം ഗുസ്തിയിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായതോടെ ഇന്ത്യയുടെ ഒളിമ്പിക്സ് അവസാനിച്ചു. മംഗോളിയൻ താരം മന്ദാഖ്നരൻ ഗാൻസോറിഗിനോട് 0–3നായിരുന്നു യോഗേശ്വറിന്റെ തോൽവി. അവസാന ദിനം മാരത്തണിലിറങ്ങിയ ഇന്ത്യയുടെ ടി. ഗോപി, ഖേതാ റാം, നിതേന്ദ്ര റാവത്ത് എന്നിവർ യഥാക്രമം 25, 26, 84 സ്‌ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.രണ്ടു മണിക്കൂർ 15 മിനിറ്റ് 25 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ മലയാളി താരം ടി. ഗോപി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് റിയോയിൽ പുറത്തെടുത്തത്. തുടക്കത്തിൽ 73–ാമതായിരുന്ന ഗോപി പാതി ദൂരം പിന്നിടുമ്പോൾ 55–ാമതായിരുന്നു. ഖേതാ റാമും തന്റെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടു മണിക്കൂർ 15 മിനിറ്റ് 26 സെക്കൻഡിൽ ഗോപിക്കു തൊട്ടു പിന്നിലായാണ് ഖേതാ റാം ഫിനിഷ് ചെയ്തത്. രണ്ടു മണിക്കൂർ 22 മിനിറ്റ് 52 സെക്കൻഡിലാണ് നിതേന്ദ്ര സിംഗ് മത്സരം പൂർത്തിയാക്കിയത്. വനിതാ ഗോൾഫിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന അദിതി അശോക് 41–ാം സ്‌ഥാനത്തായി.

<ആ>രണ്ടു മെഡലുമായി 118 അംഗ സംഘം

റിയോയിൽ നിന്നും നാട്ടിലേക്കു മടങ്ങുമ്പോൾ വെറും രണ്ടു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ബാഡ്മിന്റണിൽ വെള്ളി നേടിയ പി. വി സിന്ധുവുംഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്കും അക്ഷരാർഥത്തിൽ ഇന്ത്യയുടെ മാനം കാക്കുകയാണ് ചെയ്തത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് സംഘത്തെയാണ് ഇന്ത്യ ഇത്തവണ റിയോയിലേക്കയച്ചത്. 118 കായികതാരങ്ങളാണ് ഇത്തവണ റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 12 പേരടങ്ങുന്ന ഷൂട്ടിംഗ് ടീമും സംഘബലം കൊണ്ട് എക്കാലത്തെയും വലുതായിരുന്നു. എന്നാൽ, ലണ്ടനിൽ ഷൂട്ടിംഗിൽ നിന്നും ഒരു വെള്ളിയും വെങ്കലവുമായി രണ്ടു മെഡലുകൾ കിട്ടിയപ്പോൾ ഇത്തവണ എല്ലാ ഷൂട്ടർമാർക്കും ഉന്നം തെറ്റി. 10 മീറ്റർ എയർ റൈഫിളിൽ നാലാം സ്‌ഥാനത്തെത്തിയ ഇന്ത്യയുടെ ഏക വ്യക്‌തിഗത ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ജിംനാസ്റ്റിക്സ് ഫൈനലിൽ നാലാം സ്‌ഥാനത്തെത്തി ദിപാ കർമാക്കർ ചരിത്രം സൃഷ്‌ടിച്ചപ്പോൾ, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഫൈനലിൽ കടന്ന് ലളിതാ ബാബർ പി ടി ഉഷയ്ക്കു ശേഷം ഏതെങ്കിലും അതലറ്റിക് ഇനത്തിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി.

സ്പ്രിന്റ് ഇനങ്ങളിൽ പതിവു പോലെ ഇന്ത്യൻതാരങ്ങൾ നിരാശപ്പെടുത്തി. സീസണിൽ മികച്ച പ്രകടനം നടത്തി ഒളിമ്പിക്സിനെത്തിയ ട്രിപ്പിൾ ജംപ് താരം രഞ്ചിത്ത് മഹേശ്വരി റിയോയിൽ അമ്പേ പരാജയമായി.

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ22മവേലഹശേരെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
36 വർഷത്തിനു ശേഷം ഒളിമ്പിക്സ് ക്വാർട്ടറിലെത്തി ഇന്ത്യൻ പുരുഷ ടീം പ്രതീക്ഷകളുണർത്തിയെങ്കിലും 36 വർഷത്തിനു ശേഷം യോഗ്യത നേടിയ വനിതാ ടീം ഒരു കളിപോലും ജയിക്കാതെ പുറത്തായി.

ടെന്നീസിൽ ഏറെ കോലാഹലങ്ങൾക്കു ശേഷം ടീമായി മത്സരിച്ച രോഹൻ ബോപ്പണ്ണ– ലിയാൻഡർ പേയ്സ് ടീം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. ബൊപ്പണ്ണ–സാനിയ ടീം മിക്സഡ് ഡബിൾസിൽ മെഡൽ പ്രതീക്ഷകളുയർത്തിയതിനു ശേഷം പുറത്തായി. സെമിയിൽ പരാജയപ്പെട്ട ടീം വെങ്കലമെഡൽ പോരാട്ടത്തിലും പരാജയപ്പെട്ടു.

അമ്പെയ്ത്തിൽ ടീമിനത്തിൽ മത്സരിച്ച ഇന്ത്യൻ വനിതകൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ, വ്യക്‌തിഗത ഇനങ്ങളിൽ മത്സരിച്ച ബൊംബെയ്ലാ ദേവി, ദീപിക കുമാരി, അതാനു ദാസ് എന്നിവർ പ്രീക്വാർട്ടറിൽ വരെയെത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു വിധി.

ബോക്സിംഗിൽ ക്വാർട്ടറിലെത്തിയ വികാസ് കൃഷ്ണനാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ശിവ ഥാപ്പ ആദ്യറൗണ്ടിൽ പുറത്തായപ്പോൾ, മനോജ് കുമാർ പ്രീക്വാർട്ടർവരെയെത്തി.

ഗുസ്തിയിൽ നർസിംഗ് യാദവ് അനശ്ചിതത്വത്തിനൊടുവിൽ വിലക്കു നേരിട്ടപ്പോൾ, സന്ദീപ് തോമറിനും രവീന്ദർ ഖത്രിയും യോഗേശ്വറും ആദ്യ റൗണ്ട് കടന്നില്ല.

വനിതാ ഗുസ്തിയിൽ ക്വാർട്ടറിൽ തോറ്റ സാക്ഷി മാലിക് റെപ്പഷാഗെ റൗണ്ടിലൂടെ റിയോയിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി. ഗുസ്തിയിൽ ഇന്ത്യൻ വനിതയുടെ ആദ്യ മെഡലായിരുന്നു ഇത്. മികച്ച ഫോമിലുള്ള വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പരിക്കേറ്റു പുറത്തായത് ഇന്ത്യൻ ക്യാമ്പിനു വേദനയായി.

ബാഡ്മിന്റണിൽ ലണ്ടനിലെ വെങ്കല ജേതാവും ഇന്ത്യയുടെ ഒന്നാം നമ്പറുമായ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായി. എന്നാൽ ഒളിമ്പിക് ബാഡ്മിന്റൺ ഫൈനലിൽ കടന്ന ആദ്യ വനിതയായി ചരിത്രം സൃഷ്‌ടിച്ച് പി. വി. സിന്ധു ഇന്ത്യക്കു വെള്ളി സമ്മാനിച്ചു.

ലണ്ടനിൽ ആറു മെഡലുകൾ നേടിയ സ്‌ഥാനത്ത് റിയോയിൽ നേടാനായത് വെറും രണ്ടു മെഡലുകൾ. ഈ ഒളിമ്പിക്സ് ഇന്ത്യക്ക് ഒരു വിലയിരുത്തലിനും പുനർവിചിന്തനത്തിനുമുള്ള അവസരമാണ് നൽകുന്നത്.

<ആ>അസോസിയേറ്റ് പ്രസിന്റെ പ്രവചനം

ഒളിമ്പിക്സിനു മുമ്പ് അസോസിയേറ്റ് പ്രസ് നടത്തിയ പ്രവചനം ഒരു തരത്തിൽ ശരിയായി എന്നു വേണം പറയാൻ. ഇന്ത്യക്ക് ഒരു വെള്ളിയും ഒരു വെങ്കലവുമായിരുന്നു ഇവർ പ്രവചിച്ചത്. ഷൂട്ടിംഗിൽ ജിത്തു റായി വെള്ളി നേടുമെന്നും സാനിയ–ബൊപ്പണ്ണ സഖ്യം വെങ്കലം നേടുമെന്നുമായിരുന്നു പ്രസിന്റെ പ്രവചനം. എന്നാൽ മെഡൽ ജേതാക്കളുടെ പേരുമാറിയെങ്കിലും മെഡൽ നിർണയം കൃത്യമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.